മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് യാത്രമൊഴിയേകുകയാണ് സിനിമ–സാംസ്കാരിക രംഗം. പ്രതിഭ കൊണ്ട് നാടിനെ വിസ്മയിപ്പിക്കുന്ന മഹാനായൊരു മകനെ നാടിന് നൽകിയ അമ്മയെ ഏവരും സ്നേഹത്തോടെ ഓർക്കുമ്പോൾ ഹൃദ്യമായ ഓർമകൾ പങ്കുവയ്ക്കുകയാണ് മോഹൻലാലിന്റെ അടുത്ത സുഹൃത്തും ഗായകനുമായ എം.ജി ശ്രീകുമാർ. കുട്ടിക്കാലം തൊട്ട്

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് യാത്രമൊഴിയേകുകയാണ് സിനിമ–സാംസ്കാരിക രംഗം. പ്രതിഭ കൊണ്ട് നാടിനെ വിസ്മയിപ്പിക്കുന്ന മഹാനായൊരു മകനെ നാടിന് നൽകിയ അമ്മയെ ഏവരും സ്നേഹത്തോടെ ഓർക്കുമ്പോൾ ഹൃദ്യമായ ഓർമകൾ പങ്കുവയ്ക്കുകയാണ് മോഹൻലാലിന്റെ അടുത്ത സുഹൃത്തും ഗായകനുമായ എം.ജി ശ്രീകുമാർ.

ADVERTISEMENT

കുട്ടിക്കാലം തൊട്ട് കാണുന്നതാണ് അമ്മയെ എന്നും എത്രയോ തവണ അമ്മയുടെ കയ്യിൽ നിന്ന് ആഹാരം കഴിച്ചിട്ടുണ്ട് എന്നും ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംബന്ധിച്ചടത്തോളം ആ അമ്മ എല്ലാമെല്ലാം ആയിരുന്നു. കഴിഞ്ഞ ദിവസവും യും ലാലുവിനെ വിളിച്ചപ്പോൾ അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ എന്നായിരുന്നു പറഞ്ഞതെന്നും ശ്രീകുമാർ പറഞ്ഞു.

എം.ജി ശ്രീകുമാറിന്റെ വാക്കുകൾ: അമ്മയെഎനിക്ക് കുട്ടിക്കാലം മുതലേ അറിയുന്നതാണ്. അമ്മയുടെ കയ്യിൽ നിന്നും ഒരുപാട് ആഹാരമെല്ലാം കഴിച്ചതാണ്. ഞങ്ങളൊക്കെകളിച്ച് വളർന്നത് ഒരുമിച്ചാണ് ഇന്നലെ ലാലുവിനെ വിളിച്ചപ്പോൾ അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ എന്ന് പറ‍ഞ്ഞു. ഇന്ന് കാണാൻ ചെല്ലാമെന്ന് പറഞ്ഞിരുന്നതുമാണ്. അതിനിടെയാണ് വിയോഗ വാർത്ത അറിഞ്ഞത്. അമ്മയ്ക്ക് അസുഖം കൂടിയതിനാലാണ് ലാലു കൊച്ചിയിൽ തന്നെ തുടർന്നത്. അമ്മ എന്ന് പറഞ്ഞാൽ ലാലുവിന് എല്ലാമാണ്. ഒരുപാട് വിഷമമുണ്ട്, ഓർമകളുണ്ട്. സ്കൂളിൽ നിന്ന് കളി കഴിഞ്ഞ് പോകുമ്പോൾ മധുരപലഹാരവുമായി അമ്മ ഉണ്ടാകാറുണ്ട്. ലാലിനെ പോലെ തന്നെയാണ് അമ്മ ഞങ്ങളെ കണ്ടത്. ഏറ്റവും ഒടുവിൽ അമ്മയെ രണ്ട് മാസം മുമ്പാണ് കണ്ടത്. ലാലിന്റെ അമ്മയെന്ന് പറഞ്ഞാൽ എന്റെ അമ്മയെപ്പോലെയാണ്. ഈ വിയോഗം വലിയ വിഷമം തന്നെയാണ്.

ADVERTISEMENT

കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ അന്ത്യം. സംസ്കാരം നാളെ നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.

English Summary:

Mohanlal's mother Santhakumari passes away, leaving behind a legacy of love and memories. The demise is mourned by the film fraternity and Mohanlal's close friend MG Sreekumar, who reminisces about her kindness and affection.

ADVERTISEMENT