ലാലേട്ടാ ആ നോട്ടത്തിൽ എന്തോ ഉണ്ടല്ലോ... കൗതുകമുണർത്തി ഫസ്റ്റ്ലുക്ക് പോസ്റ്റർ L366: Massive First Look
തുടരും നൽകിയ ഉജ്ജ്വല വിജയത്തിനു ശേഷം തരുൺ മൂർത്തി ചിത്രത്തില്‍ വീണ്ടും മോഹൻലാൽ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കട്ടമീശയുമായി മാസ് പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായുള്ള മോഹൻലാലിന്റെ മേക്കോവർ

തുടരും നൽകിയ ഉജ്ജ്വല വിജയത്തിനു ശേഷം തരുൺ മൂർത്തി ചിത്രത്തില്‍ വീണ്ടും മോഹൻലാൽ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കട്ടമീശയുമായി മാസ് പൊലീസ് ലുക്കിൽ മോഹൻലാൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായുള്ള മോഹൻലാലിന്റെ മേക്കോവർ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ്ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ലൗലജൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥ സംഭാഷണമെഴുതുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു.