അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ‘മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട S P വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്‌ നമ്മള്‍ നെഞ്ചോടു ചേര്‍ത്തത്.

അന്തരിച്ച സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ.

ADVERTISEMENT

‘മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട S P വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്‌ നമ്മള്‍ നെഞ്ചോടു ചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി‌. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട’. – മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു എസ്.പി. വെങ്കിടേഷിന്റെ അന്ത്യം. 70 വയസ്സായിരുന്നു. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാനടക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. വിവിധ ഭാഷകളിലായ 500 ലധികം ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ അദ്ദേഹം മലയാളത്തിൽ ഏകദേശം 150 ഓളം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

ADVERTISEMENT
Mohanlal Remembers Music Maestro S. P. Venkatesh:

Remembering SP Venkatesh, Malayalam cinema's beloved music composer, actor Mohanlal shared a heartfelt tribute on social media, recalling their collaboration on numerous hit films. SP Venkatesh, who left an indelible mark on Malayalam cinema with his enchanting music and background scores, passed away at the age of 70.

ADVERTISEMENT