‘എന്റെ സങ്കടങ്ങൾ മാറ്റാൻ എനിക്ക് ആരേയും അന്വേഷിക്കേണ്ടി വന്നിട്ടില്ല’: ഹൃദ്യം ഈ പിറന്നാൾ ആശംസ Aishwarya Rajan's Birthday Celebration
നടി അനശ്വര രാജന്റെ സഹോദരി ഐശ്വര്യ രാജൻ പ്രേക്ഷകർക്ക് പരിചിതയാണ്. ഐശ്വര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, മകൾക്ക് ജന്മദിനാശംസകൾ നേർന്ന് അമ്മ ഉഷ രാജൻ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ‘അച്ചൂ നിന്റെ വരവോടു കൂടി എനിക്ക് വലിയൊരു സ്ഥാനം ലഭിച്ചു. ജീവിതം മുന്നോട്ടു

നടി അനശ്വര രാജന്റെ സഹോദരി ഐശ്വര്യ രാജൻ പ്രേക്ഷകർക്ക് പരിചിതയാണ്. ഐശ്വര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, മകൾക്ക് ജന്മദിനാശംസകൾ നേർന്ന് അമ്മ ഉഷ രാജൻ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
‘അച്ചൂ നിന്റെ വരവോടു കൂടി എനിക്ക് വലിയൊരു സ്ഥാനം ലഭിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നീ തന്നു. നീ എനിക്ക് മകൾ മാത്രമായിരുന്നോ, കൂട്ടുകാരിയാണോ, ടീച്ചറാണോ, മെന്ററായിരുന്നോ, ഡോക്ടറായിരുന്നോ, അതോ അമ്മ തന്നെ ആയിരുന്നോ അറിയില്ല എനിക്ക്. എന്റെ സങ്കടങ്ങൾ മാറ്റാൻ എനിക്ക് ആരേയും അന്വേഷിക്കേണ്ടി വന്നിട്ടില്ല. എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കാൻ നീയുണ്ടായിരുന്നു കൂടെ. നിന്റെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധിച്ചു, നിന്റെ ഓരോ സന്തോഷങ്ങളും എന്റേതും കൂടി ആയിരുന്നു. ഞാൻ ഒരുപാട് അഭിമാനിച്ചു, അഹങ്കരിച്ചു, എനിക്ക് മാത്രം കിട്ടിയ നിധിയാണ് നീ എന്ന്! ഒരു വർഷം കൂടി കടന്നുപോയി, ഒരുപാടൊരുപാട് സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു ന്റെ കുട്ടിക്ക്! ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ മോൾക്ക്’ എന്നാണ് ഉഷ കുറിച്ചത്.
‘എന്റെ എന്നത്തെയും അഭയത്തിന് ജന്മദിനാശംസകൾ’ എന്നാണ് ചേച്ചിക്ക് ആശംസകള്‍ നേർന്ന് അനശ്വര കുറിച്ചത്. ചേച്ചിയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചു.