യുവസംവിധായകൻ ജോഫിൻ ടി. ചാക്കോ ‘സിബിഐ സീരീസി’ലെ ആറാം ഭാഗം സംവിധാനം ചെയ്യുന്നുവെന്നത് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിബിഐ സീരീസിന്റെ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. മമ്മൂട്ടിയുടെ അനശ്വരകഥാപാത്രമായ സേതുരാമയ്യർ പുത്തൻ അണിയറപ്രവർത്തകർക്കൊപ്പം വീണ്ടും സ്ക്രീനിൽ എത്തുന്നുവെന്ന വാർത്തയോട്

യുവസംവിധായകൻ ജോഫിൻ ടി. ചാക്കോ ‘സിബിഐ സീരീസി’ലെ ആറാം ഭാഗം സംവിധാനം ചെയ്യുന്നുവെന്നത് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സിബിഐ സീരീസിന്റെ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി.

മമ്മൂട്ടിയുടെ അനശ്വരകഥാപാത്രമായ സേതുരാമയ്യർ പുത്തൻ അണിയറപ്രവർത്തകർക്കൊപ്പം വീണ്ടും സ്ക്രീനിൽ എത്തുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ.മധുവാണ് സിബിഐ സീരീസിലെ ഇതുവരെയുള്ള 5 സിനിമകളും സംവിധാനം ചെയ്തത്. എന്നാൽ പുതിയ ഭാഗത്തിൽ ഇവർ രണ്ടാളും ഉണ്ടാകില്ലെന്നാണ് വാർത്ത.

ADVERTISEMENT

‘ദി പ്രീസ്റ്റ്’, ‘രേഖാചിത്രം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജോഫിൻ ടി.ചാക്കോയാണ് സിബിഐ ആറാം ഭാഗത്തിന്റെ സംവിധായകനെന്നും ‘രേഖാചിത്ര’ത്തിന്റെയും ‘മോളിവുഡ് ടൈംസി’ ന്റെയും രചയിതാവ് രാമു സുനിലിന്റേതാണ് കഥയെന്നുമാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത. തിരക്കഥ വായിച്ചുകേട്ട മമ്മൂട്ടി സമ്മതം പറഞ്ഞെന്നും മമ്മൂട്ടി കമ്പനിക്കാണ് ഇപ്പോൾ സിബിഐ ഫ്രാഞ്ചൈസിന്റെ അവകാശമെന്നും വാർത്തയിൽ പറയുന്നു.

‘‘എനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഞാനും ഈ വാർത്തയിലൂടെയാണ് സംഭവം അറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടുമില്ല. ‘കളങ്കാവൽ’ ലൊക്കേഷനിൽ മമ്മൂട്ടിയെ കണ്ടപ്പോൾ, തൽക്കാലം സിബിഐ പരമ്പരയിൽ ഇനിയൊരു സിനിമ വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി ആലോചിക്കേണ്ട. കാലം മാറിയില്ലേ, നിർത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തികച്ചും സൗഹാർദ്ദപരമായ ഒരു സംസാരമായിരുന്നു അത്. കഴിഞ്ഞ ദിവസം കെ.മധുവുമായി സംസാരിച്ചു. അദ്ദേഹത്തിനും ഈ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്’’.– എസ്.എൻ.സ്വാമി ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ADVERTISEMENT

1988 - ൽ തിയറ്ററുകളിലെത്തിയ ഒരു സിബിഐ ഡയറിക്കുറിപ്പായിരുന്നു സിബിഐ സീരീസിലെ ആദ്യ ചിത്രം. ചിത്രം വൻവിജയമായി. തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ട ആദ്യഭാഗത്തിനുശേഷം ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005), സിബിഐ 5: ദ് ബ്രെയിൻ (2022) എന്നീ നാലുഭാഗങ്ങൾ കൂടി എത്തി. സേതുരാമയ്യർക്കായി ശ്യാം ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതവും മലയാളസിനിമയിൽ ഐകോണിക് ആയി.

ജോഫിൻ ടി. ചാക്കോയുടെ ആദ്യ ചിത്രമായ പ്രീസ്റ്റിൽ മമ്മൂട്ടിയായിരുന്നു നായകൻ.

ADVERTISEMENT
CBI Series 6: Writer SN Swamy Denies Official Notification:

CBI series writer S.N. Swamy has stated that he has not been officially informed about young director Jofin T. Chacko directing the sixth installment of the CBI series. Mammootty, who plays the iconic character Sethurama Iyer, was reportedly not keen on a new CBI film, according to Swamy.

ADVERTISEMENT