ബാബു ജനാർദനൻ പോയ പിന്നാലെ ലാല്‍ ജോസ് വിളിച്ചു. കഥ കേട്ടില്ലേ എന്നു ചോദിച്ചു,‘‘ലാലു വേറെ ആരെയെങ്കിലും വച്ച് ചെയ്യ്. ഞാൻ ചെയ്താൽ ശരിയാവില്ല.’’

മ‌ൂന്നു പതിറ്റാണ്ട്, നൂറുകണക്കിനു കഥാപാത്രങ്ങൾ. ചിരി നരയ്ക്കാത്ത ഡയലോഗുകൾ‌... തെങ്കാശിപ്പട്ടണവും പറക്കും തളികയും സൂത്രധാരനുമൊക്കെ പൊട്ടിച്ചിരിയുടെ പര്യായമായി സലിംകുമാറിനെ മാറ്റി. 2000ൽ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ആ സ്ഥാനം ഉറപ്പിച്ചു. ഏതു സിനിമയിലും ചിരിക്കു ചേർക്കുന്ന ഒൗഷധഗുണമുള്ള മരുന്നായി സലിംകുമാർ മാറി.

ആറു വർഷം കഴിഞ്ഞു ചിരിയുടെ ലേബൽ സലിംകുമാർ മാറ്റിയൊട്ടിച്ചു- അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവല്‍. അതുവരെ സലിം കുമാറിനെ കണ്ടു ചിരിച്ചു ശ്വാസം മുട്ടി കണ്ണു നിറഞ്ഞ പ്രേക്ഷകർ ഉള്ളു പൊള്ളി കര‍ഞ്ഞു

ADVERTISEMENT

മുകുന്ദനുണ്ണിയും സാമുവലും രണ്ട് അറ്റങ്ങളിൽ നിൽക്കുന്നവരാണ്. കാണാൻ ലുക്കില്ലെന്നേയുള്ളൂ കോട്ടൊക്കെ ഉണ്ട് എന്നു പറഞ്ഞെങ്കിലും മുകുന്ദനുണ്ണി എന്ന വക്കീലിനു നല്ല ലുക്ക് ആണെന്ന് കാലം തെളിയിച്ചു. ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി’യും ‘അഡ്വക്കേറ്റ് മുകുന്ദനു’മൊക്കെയായി ഞാൻ പല സിനിമകളിലും പിന്നീടും വേഷമിട്ടു.

ഗ്രാമഫോണിലെ തബല ഭാസ്കരനിലൂടെയാണു കോമഡിയിൽ നിന്ന് ഒരടി ഞാൻ മാറി നിന്നത്. ഒരു ദിവസം നടി ഉഷ എന്നോടു പറഞ്ഞു, തിരക്കഥാകൃത്ത് ബാബു ജനാർ‌ദനൻ കാണാൻ വരും, ഇതുവരെ ചെയ്തതതു പോലൊരു കഥയല്ലത്. ചാടിക്കയറി വേണ്ടെന്നു പറയരുത്. അദ്ദേഹം വന്നു അച്ഛനുറങ്ങാത്ത വീടിന്റെ കഥ പറഞ്ഞു.

ADVERTISEMENT

ബാബു ജനാർദനൻ പോയ പിന്നാലെ ലാല്‍ ജോസ് വിളിച്ചു. കഥ കേട്ടില്ലേ എന്നു ചോദിച്ചു,‘‘ലാലു വേറെ ആരെയെങ്കിലും വച്ച് ചെയ്യ്. ഞാൻ ചെയ്താൽ ശരിയാവില്ല.’’

‘‘നീ അഭിനയിക്കുകയാണെങ്കിൽ ഈ സിനിമ ഞാൻ ചെയ്യും’’ അതായിരുന്നു ലാലുവിന്റെ മറുപടി. അവരുടെനിർബന്ധത്തിനു വഴങ്ങി ആ വേഷം ‌ ചെയ്തു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടി. അഭിനയ ജീവിതത്തിെല ആദ്യ പുരസ്കാരം ലഭിച്ചെന്നു മാത്രമല്ല ഇതു പോലുള്ള ഒരുപാടു കഥാപാത്രങ്ങളും എന്നെ തേടി വന്നു. ആദാമിന്റെ മകൻ അബുവിനു മികച്ച നടനുള്ള നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടി.

ADVERTISEMENT

പക്ഷേ, ആദാമിന്റെ മകൻ അബുവിൽ അഭിനയിച്ച ശേഷം നല്ലൊരു കോമഡി വേഷം കിട്ടിയിട്ടില്ല. അതു സങ്കടം തന്നെയാണ്. ഇപ്പോൾ സിനിമയിൽ ചിരി കുറഞ്ഞു. പുതിയ കാലത്ത് തമാശയെഴുതുമ്പോൾ ആയിരം വട്ടം ചിന്തിക്കണം. എന്തും പെട്ടെന്നു വിവാദമാവും. ചെറിയ തെറ്റുപോലും ആരും ക്ഷമിക്കാത്ത കാലം. അപ്പോള്‍ പിന്നെ കോമഡി പാളിയിലോ... പുലിവാൽ‌കല്യാണം പോലെ കല്യാണരാമൻ പോലെ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല.

Beyond Laughter: Salim Kumar's Powerful Dramatic Performances:

Celebrating Salim Kumar's 30-year journey in cinema, this article highlights his evolution from a celebrated comedian to a critically acclaimed dramatic actor. It delves into his iconic roles, award-winning performances, and his reflections on the changing landscape of comedy in Malayalam films.

ADVERTISEMENT