‘മറ്റൊരു ലോകത്ത് അച്ഛനുണ്ട്...ഇതൊക്കെ കണ്ട് ഹൃദയം നിറഞ്ഞ് സന്തോഷിക്കുകയാണ്...’: കൊല്ലം അജിത്തിന്റെ മകൻ വിവാഹിതനായി Kollam Ajith's Son Hari Ajith Marries Amitha Sudheesh
നടൻ കൊല്ലം അജിത്തിന്റെ മകൻ ഹരി അജിത്ത് വിവാഹിതനായി. അമിത സുധീഷാണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളുടെയും പരിപൂർണ പിന്തുണയോടെയായിരുന്നു വിവാഹം. മാർച്ച് 22 – നായിരുന്നു വിവാഹച്ചടങ്ങുകൾ. 23 – നായിരുന്നു വിവാഹവിരുന്ന്. യു എ ഇയിലെ എൻ എം സി ഹോസ്പിറ്റലിലാണ് ഹരി ജോലി ചെയ്യുന്നത്. എം ബി എ
നടൻ കൊല്ലം അജിത്തിന്റെ മകൻ ഹരി അജിത്ത് വിവാഹിതനായി. അമിത സുധീഷാണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളുടെയും പരിപൂർണ പിന്തുണയോടെയായിരുന്നു വിവാഹം. മാർച്ച് 22 – നായിരുന്നു വിവാഹച്ചടങ്ങുകൾ. 23 – നായിരുന്നു വിവാഹവിരുന്ന്. യു എ ഇയിലെ എൻ എം സി ഹോസ്പിറ്റലിലാണ് ഹരി ജോലി ചെയ്യുന്നത്. എം ബി എ
നടൻ കൊല്ലം അജിത്തിന്റെ മകൻ ഹരി അജിത്ത് വിവാഹിതനായി. അമിത സുധീഷാണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളുടെയും പരിപൂർണ പിന്തുണയോടെയായിരുന്നു വിവാഹം. മാർച്ച് 22 – നായിരുന്നു വിവാഹച്ചടങ്ങുകൾ. 23 – നായിരുന്നു വിവാഹവിരുന്ന്. യു എ ഇയിലെ എൻ എം സി ഹോസ്പിറ്റലിലാണ് ഹരി ജോലി ചെയ്യുന്നത്. എം ബി എ
നടൻ കൊല്ലം അജിത്തിന്റെ മകൻ ഹരി അജിത്ത് വിവാഹിതനായി. അമിത സുധീഷാണ് വധു. ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളുടെയും പരിപൂർണ പിന്തുണയോടെയായിരുന്നു വിവാഹം. മാർച്ച് 22 – നായിരുന്നു വിവാഹച്ചടങ്ങുകൾ. 23 – നായിരുന്നു വിവാഹവിരുന്ന്. യു എ ഇയിലെ എൻ എം സി ഹോസ്പിറ്റലിലാണ് ഹരി ജോലി ചെയ്യുന്നത്. എം ബി എ ബിരുദധാരിയായ അമിത യു എ ഇയിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്നു. തൃശ്ശൂർ കുന്നംകുളം സ്വദേശിനിയാണ്.
‘‘എല്ലാം ഭംഗിയായി നടന്നു. ഡാഡിയുടെ അനുഗ്രഹവും സാന്നിധ്യവും ഓരോ നിമിഷവും ഞങ്ങൾക്ക് അനുഭവപ്പെട്ടു. എന്റെയും ഇപ്പോൾ അനിയന്റെയും വിവാഹത്തിന് ഡാഡി ഒപ്പമുണ്ടായില്ല എന്ന സങ്കടം ചെറുതല്ല. എങ്കിലും മറ്റൊരു ലോകത്തുള്ള അദ്ദേഹത്തിന്റെ ആത്മാവ് ഏറെ സന്തോഷിക്കുന്നുണ്ടാകും എന്നുറപ്പാണ്’’.– ഹരിയുടെ സഹോദരിയും കൊല്ലം അജിത്തിന്റെ മൂത്ത മകളുമായ ഗായത്രി അജിത്ത് ‘വനിത ഓൺലൈനോട്’ പറഞ്ഞു.
തന്റെ 56 വയസ്സിൽ, 2018 ഏപ്രിലിലാണ് കൊല്ലം അജിത്ത് മരണപ്പെട്ടത്. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം.
തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്തു. പ്രമീളയാണ് ഭാര്യ. മക്കൾ – ഗായത്രി, ഹരി. വിഷ്ണു പി വിജയ് ആണ് ഗായത്രിയുടെ ജീവിതപങ്കാളി.
മുൻപ് വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ കൊല്ലം അജിത്തിന്റെ വിയോഗത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച ശൂന്യതയെക്കുറിച്ചും ഗായത്രി പറഞ്ഞിരുന്നു.
‘‘തീർത്തും അപ്രതീക്ഷിതമായിരുന്നു ഡാഡിയുടെ മരണം. ഞാനപ്പോൾ കോളജ് കഴിഞ്ഞിട്ടേയൂള്ളൂ. പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. അനിയന്‍ പ്ലസ് ടൂവിനും. അമ്മയുടെയും ഞങ്ങളുടെയും ജീവിതം പെട്ടെന്ന് ശൂന്യമായി. സിനിമയിൽ വില്ലൻ വേഷങ്ങളാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും ജീവിതത്തിൽ ഡാഡി നായകനായിരുന്നു. നല്ല ഭർത്താവും നല്ല പിതാവുമായി, കുടുംബത്തിന്റെ നട്ടെല്ലായി ജീവിച്ച ആള്‍’’.– ഗായത്രിയുടെ വാക്കുകളിൽ ആ നഷ്ടത്തിന്റെ ആഴം തെളിഞ്ഞു.
തുടക്കം വയറുവേദനയിൽ
ഒരു റിയാലിറ്റി ഷോയിൽ ഗസ്റ്റ് ആയി പങ്കെടുത്ത് തിരികെയെത്തിയ ശേഷം ഡാഡിയ്ക്ക് വയറുവേദന കലശലായി. ജങ്ക് ഫൂഡ്സ് കഴിക്കാത്ത, കൃത്യമായ ഡയറ്റ് പിന്തുടുന്ന, ദിവസേന വ്യായാമം ചെയ്യുന്ന ആളാണ്. ഷട്ടിൽ കളിക്കും ഷോപ്പിങ്ങിനു പോകും...ആ പ്രായത്തിലും വളരെ ഊർജസ്വലനായിരുന്നു.
അങ്ങനെയൊക്കെയായതിനാൽ, ഈ ബുദ്ധിമുട്ട് എന്തെങ്കിലും ഭക്ഷണം വയറ്റിൽ പിടിക്കാത്തതിന്റെയാകുമെന്ന് കരുതി. എന്നാൽ
ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോഴാണ്, അപ്പന്‍ഡിസൈറ്റിസ് ആണ്, പെട്ടെന്ന് സർജറി വേണമെന്ന് മനസ്സിലായത്.
ആത്മവിശ്വാസം എന്ന കരുത്ത്
വളരെയധികം ആത്മവിശ്വാസമുള്ള ആളായിരുന്നു ഡാഡി. ‘എനിക്കൊരു നല്ല കാലം വരും’ എന്ന് എപ്പോഴും പറയുമായിരുന്നു. ‘എന്നാ ഡാഡിക്ക് ഒരു അവാർഡ് കിട്ടുന്ന ഫങ്ഷനിൽ ഞങ്ങൾക്ക് പങ്കെടുക്കാനാകുന്നേ’ എന്നു ചോദിക്കുമ്പോൾ, ‘എന്നെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും’ എന്നാകും മറുപടി. ആശുപത്രിയിലേക്കു പോകുമ്പോഴും ആ മനോബലം ഡാഡിയ്ക്കുണ്ടായിരുന്നു...പക്ഷേ...
ഇപ്പോഴും എനിക്കതുൾക്കൊള്ളാനായിട്ടില്ല. എങ്ങനെയാണ് ആ ഘട്ടത്തെ അതിജീവിച്ചതെന്നും മനസ്സിലാകുന്നില്ല.
ഞങ്ങളെല്ലാവരും മാനസ്സികമായി തളർന്ന, എന്തു ചെയ്യണമെന്നറിയാതെ പതറിനിന്ന കാലം. എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല. അമ്മ ഹൗസ് വൈഫ്, എനിക്ക് ജോലിയായിട്ടില്ല, അനിയന്‍ പഠിക്കുന്നു...
‘‘ഡാഡി ആശുപത്രിയിലേക്ക് പോയ ദൃശ്യം ഇപ്പോഴും എന്റെ കണ്ണുകളിലുണ്ട്. ജുബ്ബ ധരിച്ച്, കൂളിങ് ഗ്ലാസ് വച്ച്, ഒരുങ്ങി സുന്ദരനായി...അങ്ങനെ, ടിപ്പ് ടോപ്പില്‍ പോയ ആൾ പിന്നീട് ജീവനോടെ വീട്ടിലേക്ക് തിരികെ വന്നില്ല’’.– എല്ലാം ഉൾക്കൊണ്ടു തുടങ്ങിയെന്ന പോലെയാണ് ഗായത്രി സംസാരിച്ചു തുടങ്ങിയതെങ്കിലും ഇത്രയും പറഞ്ഞപ്പോഴേക്കും ആ ശബ്ദം ഇടറി. കണ്ണുകൾ നനഞ്ഞു.
നികത്താനാകാത്ത നഷ്ടം
ഡാഡി മരിച്ച ശേഷം ആ നഷ്ടത്തിന്റെ വലുപ്പം ഞങ്ങൾ വളരെയധികം തിരിച്ചറിഞ്ഞു. ആദ്യമൊക്കെ ബന്ധുക്കളും മറ്റും സഹായിച്ചിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവരിൽ ചിലർ ചെയ്ത സഹായങ്ങൾ തിരികെച്ചോദിക്കാൻ തുടങ്ങി. അപ്പോഴും ഞങ്ങൾക്ക് ആവശ്യമുള്ള സമയത്ത് മമ്മൂക്ക സഹായവുമായി ഓടിയെത്തി. ഇടവേള ബാബുച്ചേട്ടനും ഇന്നസേന്റേട്ടനുമൊക്കെ ഒപ്പം നിന്നു. സ്വന്തം വീട് എന്നത് ഡാഡിയുടെ വലിയ സ്വപ്നമായിരുന്നു. ‘അമ്മ’ അസോസിയേഷനാണ് ഞങ്ങൾക്ക് വീട് വച്ചു തന്നത്. ഇപ്പോഴും പ്രേക്ഷകർ ഡാഡിയെ ഓർക്കുന്നുണ്ട്. ഞാൻ ഡാഡിയുടെ ഒരു ചിത്രമോ, സിനിമയിലെ സീനോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ നല്ല പ്രതികരണങ്ങൾ ധാരാളം വരും.
ഞാൻ കുഞ്ഞിലേ ഡാഡിയോട് പറയും, എന്റെ കല്യാണത്തിന് അതു വേണം, ഇതു വേണം, പാട്ട് വേണം, ഡാൻസ് വേണം എന്നൊക്കെ. എല്ലാം ഡാഡി സമ്മതിക്കും. പക്ഷേ.... കല്യാണ ദിവസം ഞാൻ ഡാഡിയെ ഒരുപാട് മിസ് ചെയ്തു.
എന്റെ കല്യാണഫോട്ടോയിൽ ഡാഡിയുടെ ചിത്രം കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം ആദ്യം അമ്മയോടും അനിയനോടും പറഞ്ഞിരുന്നില്ല. സർപ്രൈസ് ആയിട്ടാണ് കാണിച്ചത്. ഗിരിശങ്കറാണ് ആ ഡിജിറ്റൽ വർക്ക് ചെയ്തത്. ചിത്രം വളരെയേറെ വൈറലായി.
അതിജീവനം
ഡാഡി മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഞാൻ ജോലിക്ക് ശ്രമിച്ചു തുടങ്ങി. അങ്ങനെ ഇൻഫോപാർക്കില്‍ ജോലി കിട്ടി. അവിടെയും ഡാഡിയുടെ മകൾ എന്ന പരിഗണന കിട്ടിയിരുന്നു. പിന്നീട് കസിൻ വിനുച്ചേട്ടനാണ് എന്നെ ദുബായിലേക്ക് കൊണ്ടു പോയത്. അവിടെ എൻ.എം.സി മെഡിക്കൽ സെന്ററിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ, അമ്മയെയും അനിയനെയും ഇങ്ങോട്ട് കൊണ്ടു വന്നു. അനിയനും എൻ.എം.സി മെഡിക്കൽ സെന്ററിൽ കാഷ്യർ ആയി ജോലി ലഭിച്ചു. ഇപ്പോൾ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.
ദുബായില്‍ ജോലി കിട്ടിയ ശേഷമായിരുന്നു കല്യാണം. ഇവിടെ വച്ചാണ് വിഷ്ണുവിനെ പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു.