നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ‘പ്രതിഛായ’ ഇന്നു തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ‘പ്രതിഛായ’ റിവ്യൂ വായിക്കാം ബി. ഉണ്ണികൃഷ്ണന്റെ ‘പ്രതിഛായ’ യുടെ ആദ്യവാർത്തകളും ടീസറും ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ സംശയവും

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ‘പ്രതിഛായ’ ഇന്നു തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ‘പ്രതിഛായ’ റിവ്യൂ വായിക്കാം ബി. ഉണ്ണികൃഷ്ണന്റെ ‘പ്രതിഛായ’ യുടെ ആദ്യവാർത്തകളും ടീസറും ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ സംശയവും

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ‘പ്രതിഛായ’ ഇന്നു തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ‘പ്രതിഛായ’ റിവ്യൂ വായിക്കാം ബി. ഉണ്ണികൃഷ്ണന്റെ ‘പ്രതിഛായ’ യുടെ ആദ്യവാർത്തകളും ടീസറും ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ സംശയവും

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത ‘പ്രതിഛായ’ ഇന്നു തിയറ്ററുകളിലെത്തി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ‘വനിത ഓൺലൈനു’ വേണ്ടി എഴുതിയ‘പ്രതിഛായ’ റിവ്യൂ വായിക്കാം

ബി. ഉണ്ണികൃഷ്ണന്റെ ‘പ്രതിഛായ’ യുടെ ആദ്യവാർത്തകളും ടീസറും ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ സംശയവും ചർച്ചകളുമാണ് അത് : ‘സിനിമ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ബയോപിക് ആണോ ?’ എന്ന്. അങ്ങനെ ആണെന്ന് തോന്നാൻ പാകത്തിലുള്ള കുറെയേറെ സൂചനകൾ പലരും മുന്നോട്ട് വെക്കുകയും ചെയ്തു. അത്തരത്തിലുള്ള എല്ലാവിധ അഭ്യൂഹങ്ങൾക്കും ഉത്തരമായികൊണ്ട് ‘പ്രതിഛായ’ ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തി. ബി. ഉണ്ണികൃഷ്ണൻ തന്നെ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്ന സിനിമയിൽ നിവിൻപോളി, ബാലചന്ദ്രമേനോൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്.

ADVERTISEMENT

കേരള മുഖ്യമന്ത്രി കെ.എൻ.വർഗീസ്, മകൻ ജോൺ വർഗീസ് എന്നിവരാണ് ഈ പറഞ്ഞ മെയിൻ കഥാപാത്രങ്ങൾ. ‘പ്രതിഛായ’ നിർമ്മാണത്തിൽ അഗ്രഗണ്യനും കേരള പൊളിറ്റിക്സിലെ കുശാഗ്രബുദ്ധിയുമായ വർഗീസ് ഉമ്മൻ ചാണ്ടി ആണോ എന്നാണ് ഇനിയുള്ള കൗതുകം. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ നടന്ന പല സംഭവങ്ങളും, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും കെ.എൻ.വർഗീസിന്റെ കാര്യത്തിലും സംഭവിക്കുന്നു. പക്ഷേ, അതിലുപരി അദ്ദേഹത്തിന്റെ ജീവിതത്തിലോ ജീവിതത്തിന് ശേഷമോ സംഭവിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ കൂടി ചേർന്നതാണ് ‘പ്രതിഛായ’ യുടെ content എന്നതിനാൽ തീർച്ചയായും ഉറപ്പു പറയാം, ഇത് ഉമ്മൻ ചാണ്ടിയുടെ ബയോപിക് അല്ല!

വിരുദ്ധ രാഷ്ട്രീയനിലപാടുകൾക്കിടയിലും പരസ്പരം ഒരുപാട് സ്നേഹിക്കുന്ന ഒരു അപ്പനും മകനും തമ്മിലുള്ള അപൂർവ സ്നേഹസൗഹൃദവും അപ്പൻ ചതിക്കപ്പെടുമ്പോൾ കളത്തിലിറങ്ങുന്ന മകന്റെ അപ്രതീക്ഷിത കരുനീക്കങ്ങളും എന്ന് ‘പ്രതിഛായ’ യുടെ ഉള്ളടക്കത്തെ ലളിതമായി സംഗ്രഹിക്കാം. ഒരേസമയം വൈകാരികതീവ്രതയുള്ള ഒരു ഫാമിലിഡ്രാമയും ആവേശകരമായ ഒരുപാട് ‘ഓസം’ മുഹൂർത്തങ്ങളൊരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറുമാവാൻ സിനിമയ്ക്കാവുന്നു

ADVERTISEMENT

കെ.എൻ.വർഗീസിന്റെ പാത്രനിർമിതിയിൽ ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ നിന്നുള്ള ഷെയിഡുകൾ ധാരാളം കണ്ടെത്താൻ സാധിക്കുമെങ്കിലും ജോൺ വർഗീസ് എന്ന മകൻ ചാണ്ടി ഉമ്മനുമായി കാര്യമായൊരു സാമ്യവുമില്ലാത്ത സാങ്കല്പിക കഥാപാത്രമാണ്. അതിനാൽ ‘ചാണ്ടിയുടെ പ്രതികാരം’ എന്ന രീതിയിൽ സിനിമയെ സമീപിച്ചാൽ നിരാശയാവും ഫലം. ഇനിയിപ്പോ അങ്ങനെ സമീപിച്ചില്ലേലും മുഷിച്ചിലൊന്നും കൂടാതെ കണ്ടിരിക്കാവുന്ന ഒരു entertainar ആണ് ‘പ്രതിഛായ’

സ്ക്രിപ്റ്റിംഗിൽ ആയാലും മേക്കിങ്ങിൽ ആയാലും ഒരു above ആവറേജ് ഫീൽ എല്ലായ്പോഴും സിനിമ സമ്മാനിക്കുന്നുണ്ട്. St.പീറ്റേഴ്സ് ബർഗ്, നേപ്പാൾ, ബാംഗ്ലൂർ, മുംബൈ എന്നിങ്ങനെ അനാവശ്യ ബിൽഡപ്പുകൾ ഇടുന്നതും സിനിമയുടെ മൊത്തത്തിലുള്ള കഥാഗതിയ്ക്ക് അനുയോജ്യമായ വിധത്തിൽ ഹെവി ആയൊരു എന്റിങ് ഇല്ലാത്തതുമാണ് ‘പ്രതിഛായ’യെ ഒരു എക്‌സലന്‍റ് ലെവലിലേക്ക് പോവാതെ തടഞ്ഞു നിർത്തുന്നത്.

ADVERTISEMENT

ക്യാരക്ടറൈസേഷൻ കൊണ്ടും പെർഫോമൻസ് കൊണ്ടും നിവിന്റെ ഗ്രെയ്‌സ് കൊണ്ടും ജോൺ എന്ന കഥാപാത്രം ഒരു ജിന്നാണ്. സിനിമയുടെ ഏറ്റവും വല്യ പോസിറ്റീവുകളിൽ ഒന്നും അതാണ്. ബാലചന്ദ്രമേനോൻ ആൾസോ ഹെവി. അഴിഞ്ഞാട്ടം തന്നെയാണ് രണ്ടുപേരുമുള്ള കോമ്പിനേഷൻ സീനുകൾ. ഷറഫുദ്ധീന്റെ നെഗറ്റീവ് റോൾ പൊളിയാണെങ്കിലും വേണ്ടത്ര ഡെവലപ്പ് ചെയ്യുകയോ സ്പെയ്സ് കൊടുക്കുകയോ ചെയ്തില്ല. ഒടുവിലെത്തുമ്പോൾ. ഹരിശ്രീ അശോകന്റെ പുരുഷോത്തമൻ എന്ന KPNC പ്രസിഡന്റിന്റെ റോളും അതുപോലെ തന്നെ ആയി.

ജസ്റ്റിൻ വർഗീസ് സ്കോറിങ്ങിൽ ഒരേ പെടയാണ് എന്നത് സിനിമയ്ക്ക് ലെവൽ കൂട്ടി നൽകുകയും ചിലയിടത്ത് ഗൂസ്ബമ്പ് സമ്മാനിക്കുകയും ചെയ്യുന്നു. സാങ്കേതിക മേഖലകൾ ഒന്നും തന്നെ താഴെ പോയിട്ടില്ല. എഡിറ്റിംഗ് മാത്രം ഒന്നുകൂടി ചടുലമാക്കാമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഏത് രാഷ്ട്രീയ നിലപാടുകളുമായി കേറിയാലും ആരെയുമങ്ങനെ മുഷിപ്പിക്കാതെ മുന്നോട്ടു പോകാനുള്ള ഒരു മിടുക്ക് ‘പ്രതിഛായ’യ്ക്കുണ്ട്.

Prathichaya Movie Review: Nivin Pauly Starrer Delves into Father-Son Dynamics Amidst Politics:

Prathichaya, starring Nivin Pauly and directed by B. Unnikrishnan, is a political thriller and family drama that explores the complex relationship between a father and son amidst political intrigue. While drawing parallels to real-life political figures, the film ultimately stands as a fictional narrative with unexpected twists and emotional depth.

ADVERTISEMENT