‘ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ്, അത് പ്രേക്ഷകർ അനുഭവിച്ചറിയും’: ‘ഓപ്പറേഷൻ ത്രാൾ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ Jayasurya's First Look in 'Operation Thraal' Goes Viral
ജയസൂര്യയെ നാകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും

ജയസൂര്യയെ നാകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു. എൻഐഐ ഓഫിസറായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ജയസൂര്യ ഫസ്റ്റ്ലുക്കില്‍. ഓപ്പറേഷൻ ത്രാളിന്റെ രചനയും രതീഷ് വേഗയാണ്.
‘‘ഓപ്പറേഷൻ ത്രാൾ’ എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ് - അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’’ - ജയസൂര്യ പറഞ്ഞു.
സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ്. എഡിറ്റിങ് ഷഫീഖ് വി.ബി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗയാണ്.