കാർ ലോറിയുമായി കൂട്ടിയിടിച്ചു അപകടം; ചികിത്സയിലായിരുന്ന നടൻ സന്തോഷ് നായർ അന്തരിച്ചു Renowned Malayalam Actor Santhosh Nair Passes Away
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വച്ച് സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ ശുഭശ്രീ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വച്ച് സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ ശുഭശ്രീ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.
1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് സന്തോഷിന്റെ ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
1982 ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്കു എത്തിയത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.