സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമ്മാളു അമ്മ വി ഡി സതീശനെ കാണാനെത്തിയതും അദ്ദേഹം അമ്മാളു അമ്മയെ വേദിയിലേക്കു വിളിച്ചു വരുത്തിയതുമൊക്കെ ഹൃദ്യമായ കാഴ്ചയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ

സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയാണ്. കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമ്മാളു അമ്മ വി ഡി സതീശനെ കാണാനെത്തിയതും അദ്ദേഹം അമ്മാളു അമ്മയെ വേദിയിലേക്കു വിളിച്ചു വരുത്തിയതുമൊക്കെ ഹൃദ്യമായ കാഴ്ചയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ, അമ്മാളു അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി. നായർ. അമ്മാളു അമ്മ നടൻ മമ്മൂട്ടിയെ കണ്ടതിന്റെ അനുഭവമാണ് സീമ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

നമസ്‌കാരം.. ഇന്നലെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു...കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി...

ഞാൻ രമേഷ് പിഷാരടിയെ അതറിയിച്ചു...പിഷാരടി മുഖേന അമ്മാളു അമ്മക്ക്‌ മമ്മൂക്കയെ കാണാൻ സാധിച്ചു...സമ്മാനങ്ങളും നൽകിയാണ് മമ്മൂക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല... ഒരു തപസ്സു പോലെയായിരുന്നു ആ കാത്തിരിപ്പ്...അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്).. ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു...ആ ചടങ്ങു നടക്കുന്ന സ്ഥലത്തും,

ADVERTISEMENT

ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ’ എന്നാണ് സീമ കുറിച്ചത്. അമ്മാളു അമ്മയോടൊപ്പം മമ്മൂട്ടിയും സീമയും ഒന്നിച്ചുള്ള ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു.

Amalu Amma's Viral Moment with Kerala CM VD Satheesan:

Amalu Amma, also known as Seethalakshmi Ammal, has become a social media sensation after her heartwarming interaction with Kerala Chief Minister VD Satheesan. Actress Seema G Nair recently shared a touching anecdote about Amalu Amma's long-awaited meeting with actor Mammootty, highlighting the deep admiration and dedication she holds for him.

ADVERTISEMENT