‘ഈ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്, ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമയ്ക്കരുത്’: തരുൺ മൂർത്തി Mohanlal's 'Athimanoharam' Shoot Not Halted, Clarifies Director Tharun Moorthy
മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചെന്ന അഭ്യൂഹങ്ങൾക്ക് സംവിധായകൻ തരുൺ മൂർത്തി മറുപടി നൽകി. തിരക്കഥയിലെ ആശങ്കകൾ കാരണം ഷൂട്ടിങ് നിർത്തിവെച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ 78 ദിവസമായി തൊടുപുഴയിൽ ചിത്രീകരണം തുടരുകയാണെന്നും, മഴയും പ്രതികൂല കാലാവസ്ഥയും ചിത്രീകരണത്തെ ചിലയിടങ്ങളിൽ ബാധിച്ചിട്ടുണ്ടെങ്കിലും, ടീം മുഴുവൻ ആവേശത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തിപരമായ പ്രചാരണങ്ങൾക്കായി ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ രതീഷ് രവിയാണ് തിരക്കഥാകൃത്ത്, ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു, മീര ജാസ്മിനാണ് നായിക.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’ത്തിന്റെ ചിത്രീകരണം നിർത്തിവച്ചെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി സംവിധായകൻ
ചിത്രത്തിന്റെ തിരക്കഥയിൽ ചില ആശങ്കകൾ ഉള്ളതിനാൽ ചിത്രീകരണം നിര്‍ത്തിവച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
‘തിരക്കഥയിലെ കൺഫ്യൂഷൻ കാരണം അതിമനോഹരം സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് ഒരുപാട് സന്ദേശങ്ങളും കോളുകളും എനിക്ക് വരുന്നുണ്ട്. ഈ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും മോശം കാലാവസ്ഥയും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, കടുത്ത ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും തന്നെയാണ് ഞങ്ങളുടെ ടീം മുന്നോട്ട് പോകുന്നത്. വ്യക്തിപരമായ ലൈക്കിനും കമന്റുകൾക്കും റീച്ചിനും വേണ്ടി ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമയ്ക്കരുത്. ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി’ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘അതിമനോഹര’ത്തിന്റെ തിരക്കഥയൊരുക്കുന്നത് രതീഷ് രവിയാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായിക.