‘ജീവിതം ഇത്രേക്കെയുള്ള് എന്നു മനസ്സിലാക്കി ജീവിക്കേണ്’: അവസാന കാഴ്ചയാണെന്നറിയാതെ... വി.എം.വിനോദ് ലാലിന്റെ കുറിപ്പ് Remembering Salim Kumar: A Tribute from V.M. Vinod Lal
മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിനെക്കുറിച്ച് എഴുത്തുകാരൻ വി.എം.വിനോദ് ലാൽ പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ മിമിക്രി കാലഘട്ടത്തിൽ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടതും, പിന്നീട് 'തെങ്കാശിപ്പട്ടണം', 'മീശമാധവൻ', 'കല്യാണരാമൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യ താരമായി വളർന്നതും, 'അച്ഛനുറങ്ങാത്ത വീട്', 'ആദാമിന്റെ മകൻ അബു' തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയതും വിനോദ് ലാൽ ഓർത്തെടുക്കുന്നു. അദ്ദേഹത്തെ അവസാനമായി കണ്ടപ്പോൾ, 'ഡയാസ്പൊറ' എന്ന നോവൽ നൽകുകയും 'കറുത്ത ജൂതൻ' എന്ന സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയും ചെയ്ത അനുഭവവും പങ്കുവെക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി, ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയിൽ തന്റേതായ ഒരിടം നേടിയ സലിംകുമാർ, ലാളിത്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായിരുന്നെന്ന് കുറിപ്പ് പറയുന്നു.

മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ അടുത്തിടെയാണ് അന്തരിച്ചത്. മലയാളി പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം അകാലത്തിൽ വിടപറഞ്ഞത്. ഇപ്പോഴിതാ, സലിംകുമാറിനെക്കുറിച്ച് എഴുത്തുകാരൻ വി.എം.വിനോദ് ലാൽ എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിനോദ് ലാലിന്റെ കുറിപ്പ് വായിക്കാം –
തൊണ്ണൂറുകളുടെ ആദ്യപാദത്തിലാണ് സലിംകുമാറിനെ ആദ്യമായി പരിചയപ്പെടുന്നത്. കൂനമ്മാവിൽ നിന്നും അദ്ദേഹത്തിന്റെ താമസസ്ഥലമായ പൂയപ്പിള്ളിക്കുള്ള ദൂരം ഏകദേശം പത്തു കിലോമീറ്ററേ കാണൂ. പക്ഷേ പരിചയപ്പെടൽ അമ്പലപ്പുഴയിൽ വെച്ചായിരുന്നു. സ്കിറ്റുകൾ ഔട്ട്ഡോറിൽ ഷൂട്ട് ചെയ്ത് വീഡിയോ കാസറ്റാക്കി വിപണിയിലെത്തിച്ചിരുന്ന കാലം.
‘ഇത്തിരിനേരം ഒത്തിരിഹാസ്യം’ എന്ന പേരിലിറങ്ങിയ ആ കാസറ്റിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്
ഇന്നത്തെ യുവതാരം സംഗീത്പ്രതാപിന്റെ അച്ഛൻ പ്രതാപ്കുമാറായിരുന്നു. അദേഹത്തിന്റെ അമ്മാവൻ വിയെന്നാർക്കെയും മകൻ രാജേഷുമായിരുന്നു നിർമ്മാതാക്കൾ. അവരുടെ വീട് അമ്പലപ്പുഴയായതുകൊണ്ടാണ് ഷൂട്ട് അവിടെയാക്കിയത്. അഭിനേതാക്കളായി അന്നത്തെ പ്രശസ്ത മിമിക്രിതാരങ്ങളായ നാദിർഷ,സലിംകുമാർ,ഷിയാസ്,തോമസ് തോപ്പിൽക്കുടി,ജോർജ്ജ്,തെസ്നിഖാൻ തുടങ്ങി ഒരു നിരതന്നെയുണ്ടായിരുന്നു .
പൂയപ്പിള്ളിയിലെ ചില ബന്ധുക്കളുടെ പേരു പറഞ്ഞപ്പോൾ അവരെയൊക്കെ അറിയാമെന്നുമൊക്കെ പറഞ്ഞ് പരിചയമായിക്കഴിഞ്ഞ ഒരു സമയത്ത് സലിംകുമാർ ചോദിച്ചു.
‘ഇപ്പ നിങ്ങ ചെയ്യണ ഈ കാസെറ്റെറക്കാൻ എത്ര രൂപേണ് ചെലവുവരണത്.’
‘അതിനെക്കുറിച്ചൊന്നും എനിക്കത്ര പിടിയില്ല. എന്നെ ഇതിന്റെ ആർട്ട് ചെയ്യാൻ വിളിച്ചത് സുഹൃത്ത് പ്രതാപ്കുമാറാണ്. ഒന്നുകിൽ അദ്ദേഹത്തിനോടു ചോദിക്കാം. അല്ലെങ്കി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീറിനോടു ചോദിക്കാം.’
‘ഏയ്.അതൊന്നും വേണ്ടാട്ടാ. വെറുതെ ഒന്നറിയാൻ വേണ്ടി ചോദിച്ചതാണ്.’
അമ്പലപ്പുഴയിലും, കരുമാടിയിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി അഞ്ചോ ആറോ ദിവസത്തെ ഷൂട്ടും കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞു.
കാലങ്ങൾ കഴിഞ്ഞ് തെങ്കാശിപ്പട്ടണത്തിലെ പ്രകടനത്തോടെ സലിംകുമാർ മലയാളസിനിമയിൽ ഒരു ശ്രദ്ധേയനായ ഹാസ്യതാരമായി മാറി. തുടർന്ന് മീശമാധവൻ, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി. പിന്നീട് ഹാസ്യവേഷങ്ങളിൽ നിന്ന് മാറി ലാൽജോസ്- ബാബു ജനാർദ്ദനൻ ടീമിന്റെ
‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാനഅവാർഡും സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ചനടനുള്ള ദേശീയഅവാർഡും അദ്ദേഹം സ്വന്തമാക്കി. ദേശീയ അവാർഡ് കിട്ടിയ സമയത്ത് പറവൂർ ടൗൺഹാളിൽ നടന്ന അനുമോദനചടങ്ങിന് സ്റ്റേജ് ചെയ്ത സമയത്താണ് കാലങ്ങൾക്കു ശേഷം അദ്ദേഹത്തെ കാണുന്നതും സംസാരിക്കുന്നതും.
കുറച്ചു മാസങ്ങൾക്കു മുമ്പ് നോവലിസ്റ്റും കഥാകൃത്തുമായ സുരേഷ്കുമാർ വി.യുമൊത്ത് തൃശൂർക്കു പോകുന്ന യാത്രാമദ്ധ്യേ അദ്ദേഹത്തിന്റെ വീട്ടിലൊന്നുകയറാൻ തീരുമാനിച്ചു. ഗേറ്റിനുള്ളിലൂടെ അകത്തേക്കു നോക്കിയപ്പോൾ താരജാഡകളൊന്നുമില്ലാതെ ഒരു കാവിമുണ്ടുമാത്രമുടുത്ത് ഉമ്മറത്തെ കസേരയിൽ ആളിരിക്കുന്നുണ്ട്. അവിടെ ഇരുന്നു കൊണ്ട് ഉച്ചത്തിൽ നീട്ടിവിളിച്ചു ചോദിച്ചു.
“ആരാണ്…?’’
മറുപടി കേട്ടയുടൻ അകത്തേക്കു വരാൻ പറഞ്ഞു. കുശലാന്വേഷണത്തിനു ശേഷം
‘ഡയാസ്പൊറ’ നോവൽ അദ്ദേഹത്തിനു നൽകി. നോവലിലെ വിഷയം എന്താണെന്നു ചോദിച്ചു. ഏതാനും വാക്കുകളിൽ നോവലിന്റെ സാരാംശം പറയുകയും നായകൻ ജൂതനുമാണെന്നറിഞ്ഞപ്പോൾ അദ്ദേഹം എഴുതി സംവിധാനം ചെയ്ത ‘കറുത്ത ജൂതൻ’ എന്ന സിനിമയെക്കുറിച്ചും അതെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമൊക്കെ ദീർഘസമയം സംസാരിച്ചു. ഇന്നാണ് ആ സിനിമ ചെയ്യുന്നതെങ്കിൽ യുദ്ധവും, രാഷ്ട്രീയവുമെല്ലാം ഉൾപ്പെടുത്തി കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നും പറഞ്ഞു. കറുത്തജൂതൻ എന്ന പേരിട്ടതാണോ ആ സിനിമയെ പലയിടത്തും തഴയാനൊരു കാരണമായെന്ന സംശയവും പ്രകടിപ്പിക്കാൻ മടിച്ചില്ല.
സംസാരമദ്ധ്യേ അദ്ദേഹം പലതവണ ആവർത്തിച്ചു പറഞ്ഞ ഒരു വാക്യമിതാണ് -
“ജീവിതം ഇത്രേക്കെയുള്ള് എന്നു മനസ്സിലാക്കി ജീവിക്കേണ്.’’
പിന്നെ ഇറങ്ങാൻ സമയം ഒന്നുകൂടി ചോദിച്ചു.
“ഇതു സിനിമേക്കാൻ പറ്റണതാണാ..?’’
“അറിയില്ല. പലരുമങ്ങനെ പറഞ്ഞു.’’
സുരേഷേട്ടൻ മറുപടി പറഞ്ഞു.
‘‘നമുക്കു നോക്കാം. ഇസ്രയേലിൽ നുമ്മട കുറച്ചു സുഹൃത്തുക്കളുണ്ട്. നമുക്കാവഴിക്കും നോക്കാം. ഏതായാലും ഞാനൊന്നു വായിക്കട്ടെ. എന്നിട്ടു വിളിക്കാട്ടാ…’’
അവസാന കാഴ്ചയാണെന്നറിയാതെ,
മുഖമുദ്രയായ നിറചിരിയോടെ കൈവീശി യാത്രയാക്കിയ ആ രൂപം ഇപ്പോഴും കൺമുന്നിൽ നിൽക്കുന്നു.
“ജീവിതം ഇത്രേക്കെയുള്ള് എന്നു മനസ്സിലാക്കി ജീവിക്കേണ്.” ആ തിരിച്ചറിവോടെയായിരുന്നു അദ്ദേഹം ജീവിച്ചതും, മറ്റുള്ളവരെ ചിരിപ്പിച്ചതും, ചിന്തിപ്പിച്ചതും.
ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന് മിമിക്രി വേദികളിലൂടെ മലയാള സിനിമയുടെ നെറുകയിലേക്ക് ഉയർന്നിട്ടും ലാളിത്യവും മനുഷ്യസ്നേഹവും കൈവിടാത്ത മഹാനായ ഒരു കലാകാരനായിരുന്നു സലിംകുമാർ.ഹാസ്യതാരമായും സ്വഭാവനടനായും സംവിധായകനായും അദ്ദേഹം സൃഷ്ടിച്ച ഇടം മലയാള സിനിമാചരിത്രത്തിൽ എന്നും നിലനിൽക്കും. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ ആ പ്രതിഭയ്ക്കു മുന്നിൽ സ്നേഹപ്രണാമമർപ്പിക്കുന്നു.