‘ലാലേട്ടനെ പോലെ കാല് പൊക്കിയുള്ള അടിയുണ്ടാകുമോ’! ചോദ്യത്തിന് വിമർശനം, ലാലേട്ടന്റെ മറുപടിയും വൈറൽ Vismaya Mohanlal's Debut 'Thudakkam' Gears Up for Release Amidst Promotional Buzz
'തുടക്കം' എന്ന സിനിമയിലൂടെ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്നു, ഓഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെയും ഒരു കാമിയോ വേഷമുണ്ട്. അടുത്തിടെ നടന്ന ഒരു പ്രൊമോഷൻ ചടങ്ങിൽ, വിസ്മയയോട് മോഹൻലാലിന്റെ ശൈലിയിലുള്ള കാല് പൊക്കിയുള്ള അടിയുണ്ടോ എന്ന് ചോദിച്ചതും അതിന് മോഹൻലാൽ നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഇത്തരം ചോദ്യങ്ങൾ പ്രൊമോഷൻ പരിപാടികളിൽ ചോദിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ജുഡ് ആന്തണി സംവിധാനം ചെയ്യുന്ന ഈ കുടുംബ ചിത്രത്തിൽ ആശിഷ് ജോ ആന്റണി, സായ് കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.

വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ കാമിയോ അപ്പിയറന്‍സും സിനിമയിലുണ്ടാവും. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷനിടെ ഒരു സോഷ്യൽ മീഡിയ കണ്ടൻറ് ക്രിയേറ്റർ ചോദിച്ച ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘ലാലേട്ടനെ പോലെ കാല് പൊക്കിയുള്ള അടിയുണ്ടാകുമോ ? ’ എന്നായിരുന്നു വിസ്മയയോടുള്ള ചോദ്യം. ആദ്യം ഒന്ന് അമ്പരന്ന വിസ്മയ ‘ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല, സിനിമ കാണണം’ എന്നു മറുപടി നല്‍കി. മോഹന്‍ലാലിനോടും ഒരു ഉത്തരം ആവശ്യപ്പെട്ടപ്പോള്‍ ‘അത്രയും കാല് പൊക്കുന്നില്ല’ എന്നായിരുന്നു മറുപടി.
ചോദ്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സിനിമ പ്രമോഷനുകളില്‍ കുറച്ചുകൂടി നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പ്രേക്ഷകരുടെ അഭിപ്രായം. ഇത്തരം ചോദ്യങ്ങൾക്ക് ലാലേട്ടൻ നൽകിയ മറുപടിയാണ് നല്ലതെന്നും ചിലർ കുറിക്കുന്നു.
ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം ഒരു ഫാമിലി ഡ്രാമയാണ്. ഓഗസ്റ്റ് ഏഴിനാണ് റിലീസ്. ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ. ജയൻ, കെ. ബി. ഗണേശ് കുമാർ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.