കമൽ സംവിധാനം ചെയ്ത 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന സിനിമയിലെ കാർത്തികയുടെ അഭിനയത്തെയും ഷൂട്ടിംഗ് അനുഭവങ്ങളെയും കുറിച്ചുള്ള ഓർമ്മകളാണ് ലേഖനം പങ്കുവെക്കുന്നത്. കൊടൈക്കനാലിലെ ചിത്രീകരണ വേളയിൽ കാർത്തിക സിനിമയിലെ ബാലതാരങ്ങളുമായി എത്രത്തോളം അടുത്തിരുന്നുവെന്നും, ഒരു കുതിരവണ്ടി അപകട രംഗം ചിത്രീകരിക്കുന്നതിനിടയിൽ കാർത്തിക വികാരധീനയായി കരഞ്ഞുവെന്നും സംവിധായകൻ പറയുന്നു. സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, കാർത്തികയുടെ മുൻകൈയ്യോടെ സിനിമയിലെ ബാലതാരങ്ങളെല്ലാം വീണ്ടും ഒത്തുചേർന്നു. ഇതിൽ ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് എന്ന കുട്ടിയെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. സിനിമാ ലോകത്തുനിന്ന് മാറിയ കാർത്തിക ഇപ്പോഴും ഈ ഓർമ്മകളെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.

മിഴിനീർപ്പൂവുകൾ റിലീസ് ആവും മുൻപേ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയുടെ ജോലികൾ തുടങ്ങി. സെഞ്ച്വറി കൊച്ചുമോനും മോഹൻലാലും ചേർന്നുള്ള ചിയേഴ്സ് ഫിലിംസ് നിർമാതാക്കളായി. ജോൺപോൾ തിരക്കഥയും പൂർത്തിയാക്കി.

അപ്പോഴേക്കും മിഴിനീർപ്പൂവുകൾ‌ റിലീസ് ആയി. പ രാജയപ്പെട്ടില്ലെങ്കിലും അതു വലിയ ഹിറ്റ് ആയില്ല. അതുകൊണ്ടു തന്നെ നിർമാതാക്കൾക്ക് ഉണ്ണികളേ ഒരു കഥ പറയാമിനോടുള്ള താൽപര്യം നഷ്ടമാവുമോ എന്നെനിക്കു സംശയം തോന്നി. പക്ഷേ, ഒരു ദിവസം കൊച്ചുമോൻ വിളിച്ചു സിനിമ എന്തായെന്നു ചോദിച്ചു. ഞാൻ മ റുപടി പറയാതെ ചിരിച്ചു. വീട്ടിൽ ഇരുന്നാൽ ശരിയാവില്ലെന്നും നേരെ മദ്രാസിലേക്കു പോന്നോളാനും പറഞ്ഞു. ഞാൻ ജോൺപോൾ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തി. കൊച്ചുമോനും അവിടെയുണ്ട്. ആ ചർച്ചയിലാണു നായിക കാർത്തികയാണെന്നു തീരുമാനിച്ചത്.

ഉണ്ണികളെ ഒരു കഥപറയാം എന്ന സിനിമയിലെ രംഗം ഫോട്ടോ: എെഎ പുനർ നിർമിതം
ADVERTISEMENT

അന്നു കാർത്തിക തിരക്കുള്ള നായികയാണ്. മോഹൻലാലിനൊപ്പം ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും താളവട്ടവും ദേശാടനക്കിളി കരയാറില്ലയും സന്മനസ്സുള്ളവർക്കു സമാധാനവും, മമ്മൂട്ടിക്കൊപ്പം കരിയിലക്കാറ്റു പോലെ... ഇങ്ങനെ താരസിനിമകളിലെ നായികയാണെങ്കിലും അതൊന്നും പെരുമാറ്റത്തിലില്ല. ബ്രില്യന്റ് ആ ക്ട്രസ് ആണ് കാർത്തിക. അതുകൊണ്ടാണ് ആകെ പ ത്തോ പതിനഞ്ചോ സിനിമ കഴിഞ്ഞ് അഭിനയം നിർത്തിയിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തുടരുന്നത്.

കുട്ടികളുടെ കൂട്ടുകാരി

ADVERTISEMENT

ഉണ്ണികളേ ഒരു കഥപറയാം ഷൂട്ട് തുടങ്ങി. കൊടൈക്കനാലിലായിരുന്നു ലൊക്കേഷൻ. ടൗണിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തടാകത്തിന്റെ തീരത്താണു വീട് സെറ്റിട്ടിരിക്കുന്നത്. മോണിങ് ഗോൾഡന്‍ ലൈറ്റിൽ ഷൂട്ട് ചെയ്യാൻ വെളുപ്പിനെ നാലരയ്ക്ക് ഹോട്ടലിൽ നിന്നിറങ്ങണം. കുട്ടികൾ പലരും എഴുന്നേറ്റിട്ടുണ്ടാവില്ല. ലൊക്കേഷനിലെത്തിയിട്ടാണു പല്ലുതേപ്പു പോലും.

രണ്ടു ദിവസത്തിനുള്ളിൽ കാർത്തിക കുട്ടികളുമായി വലിയ കൂട്ടായി. അവരെ പൗ‍ഡർ ഇടീക്കാനും മുടി ചീകിക്കൊടുക്കാനുമൊക്കെ കാർത്തികയും ചേരും. ചിലപ്പോ ൾ ഭക്ഷണം വാരിക്കൊടുക്കും അവരുടെ ചേച്ചിയായി മാറിയതോടെ ഷൂട്ടിങ് എളുപ്പമായി. ‌

ADVERTISEMENT

‌കാർത്തികയ്ക്കു കുതിരവണ്ടി ഒാടിക്കാൻ പേടിയാണ്. കുട്ടികളും കാർത്തികയും ഒരു വശത്ത്. അപ്പുറത്ത് ലൈറ്റും ക്യാമറയും. ഇത്രയും വച്ചുകൊണ്ടാണ് കുതിരയെ ഒാടിക്കേണ്ടത്. കാർത്തിക കടിഞ്ഞാൺ പിടിക്കുമ്പോഴേക്കും കുതിര ചാടാൻ തുടങ്ങും. ഒടുവിൽ ലാലാണ് കുതിര വണ്ടി ഒാടിക്കാൻ പഠിപ്പിച്ചത്.

കാർത്തിക ഒാടിക്കുന്ന കുതിരവണ്ടിയിൽ നിന്നു വീണ് ബാബു എന്ന കുട്ടിക്കഥാപാത്രം മരിക്കുന്ന രംഗം ഉണ്ട്. കുട്ടിക്കൂട്ടത്തിനിടയിൽ ഏറ്റവും ക്യൂട്ട് അവനായിരുന്നു. എപ്പോഴും വിരൽ കുടിക്കുന്ന കുട്ടി എന്നാണ് ജോൺപോൾ തിരക്കഥയിൽ‌ എഴുതിയിരുന്നത്. കൃത്യം സ്ഥലം എനിക്കോർമയില്ല, ഉത്തരേന്ത്യയിലെവിടെയോ ഉള്ള അമിതാണു ബാബുവിനെ അവതരിപ്പിച്ചത്.

ഉണ്ണികളെ ഒരു കഥ പറയാം ഫോട്ടോ: എെഎയിലൂടെ പുനർനിർമിച്ചത്

ബാബു മരിക്കുന്നുണ്ടെന്നു കേട്ടപ്പോൾ കാർത്തിക ടെൻഷനായി. ‘ഞാൻ കാരണം മരിക്കുന്നതു ഭയങ്കര സങ്കടമല്ലേ, ആ സീൻ ഒന്നു മാറ്റാൻ പറ്റുമോ’ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഡമ്മിയാണ് വീഴുന്നത്, ആ കുട്ടി വീഴുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു. ആ രംഗം ചിത്രീകരിക്കേണ്ട ദിവസത്തിലേക്ക് അടുക്കും തോറും കളിയും ചിരിയും ഇല്ലാതായി. ആ സീനിൽ കാർത്തിക ശരിക്കും കരയുകയായിരുന്നു.

ഉണ്ണികളുടെ ഗെറ്റ്ടുഗെദർ

ഉണ്ണികളേ ഒരു കഥ പറയാമിനു ശേഷം മൂന്നു നാലു സിനിമകളിലേ കാർത്തിക അഭിനയിച്ചുള്ളൂ. പിന്നീടു പൂർണമായും സെലിബ്രിറ്റി ലോകത്തു നിന്നു മാറി. കല്യാണം പോലുള്ള സ്വകാര്യ ചടങ്ങുകളിലല്ലാതെ സിനിമയുമായി ബന്ധപ്പെട്ട സ്റ്റേജിൽ പോലും കാണാതായി. ഇടയ്ക്ക് തിരുവനന്തപുരത്ത് ഒരു കല്യാണത്തിനു ഞാൻ കാർത്തികയെ വീണ്ടും കണ്ടു. വലിയ എക്സൈറ്റഡായി അവർ.

സിനിമയിൽ അഭിനയിച്ച കുട്ടികൾ വളർന്നു. അവർ ജീവിതത്തിൽ പല രംഗങ്ങളിലെത്തി. എവിടെയൊക്കെയോ വച്ച് അവരിൽ ചിലർ ‘കമൽ അങ്കിൾ’ എന്നു വിളിച്ച് എനിക്കരികിലേക്ക് ഒാടി വന്നിട്ടുണ്ട്. ആ കുട്ടികൾ ചേർന്നൊരു കൂട്ടായ്മയുണ്ടായി. കാർത്തികയുമായും അവർ സംസാരിക്കാറുണ്ടായിരുന്നു. ഇവരെല്ലാം ചേർന്നൊരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി. ആ ഗ്രൂപ്പിലേക്ക് എന്നെ ആ ഡ് ചെയ്യട്ടെ എന്നു ചോദിച്ച് എന്നെ വിളിച്ചു. അങ്ങനെ വീണ്ടും ഉണ്ണികളേ ഒരു കഥപറയാം പെയ്തു തുടങ്ങി.

അപ്പോഴും അതിൽ മൂന്നു കുട്ടികൾ മിസ് ആയിരുന്നു. ഒരാൾ വിമൽ‌ ആയിരുന്നു. പിന്നെ അമൃത. മൂന്നാമത്തെയാൾ കാർത്തികയെ ‘കരയിച്ച’ ബാബുവിനെ അവതരിപ്പിച്ച അമിത്. മനുഅങ്കിൾ ഉൾപ്പെടെയുള്ള ഒരുപാടു സിനിമകളിൽ അവൻ അഭിനയിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായില്ല. ഒരു ദിവസം കുട്ടികൾ വിളിച്ചിട്ട് ലാൽ അങ്കിളിനെ ഗ്രൂപ്പിൽ ചേർക്കാൻ പറ്റുമോ എന്നു ചോദിച്ചു. ഞാനത് ലാലിനെ അറിയിച്ചു. ലാലിന്റെ പിറന്നാൾ ദിവസം കുട്ടികളെല്ലാം ചേർന്ന് ആശംസാ വിഡിയോ ഉണ്ടാക്കി. അ ത് ലാലിന് അയച്ചു. ലാൽ കുട്ടികളെ വിഷ് ചെയ്തുകൊണ്ടുള്ള ഒരു വിഡിയോ മറുപടിയായി അയച്ചു.

ഉണ്ണികളെ ഒരു കഥ പറയാം റീ യൂണിയൻ ഇവെന്റ്

പിന്നീടു കുട്ടികൾ ഗെറ്റ്ടുഗെദർ എന്ന സ്വപ്നത്തിലേക്ക് വന്നു. കാർത്തിക അതിനു മുൻകൈ എടുത്തു. മോഹൻലാൽ എല്ലാ കാര്യങ്ങളും ചെയ്തോളാമെന്നേറ്റു. ലാലിന്റെ സുഹൃത്തും ഒാഡിറ്ററുമായ സനൽ നേതൃത്വം കൊടുത്തു. മനോരമ ഒാൺലൈനും അതിലേക്ക് എത്തി. ‘കാണാതെ പോയ ’ മൂന്നു കുട്ടികൾക്കു വേണ്ടിയുള്ള ‘തിരച്ചിലാണ്’ ആദ്യം തുടങ്ങിയത്. വിമൽ ബെംഗളൂരുവിലുണ്ടായിരുന്നു. അമൃത കൊച്ചിയിൽ സ്കൂൾ ടീച്ചറായിരുന്നു. ഇപ്പോഴും അമിതിനെ മാത്രം കിട്ടിയിട്ടില്ല. ‘ബാബു’ എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഞങ്ങൾ‌ക്കരികിലേക്ക് എത്തുമെന്നാണു പ്രതീക്ഷ.

സിനിമയിൽ നിന്നു കാർത്തിക മാറിയെങ്കിലും കുട്ടികൾ‌ അവരുടെ മനസ്സിൽ നിന്നു മാറിയിട്ടില്ലായിരുന്നെന്ന് ആ കൂട്ടായ്മയിൽ നിന്നു മനസ്സിലായി. ചടങ്ങിനു വരുമ്പോൾ കാർത്തിക ഒറ്റനിബന്ധനയേ വച്ചിട്ടുണ്ടായിരുന്നുള്ളൂ. പ്രസംഗിക്കാൻ പറയരുത്. പക്ഷേ, മോഹൻലാൽ ഉ ൾപ്പെടെ നിർബന്ധിച്ചു. കാർത്തിക സംസാരിക്കാൻ തുടങ്ങി. ഏതാണ്ടു മുക്കാൽ മണിക്കൂറോളം അതു നീണ്ടു.

ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ കാലത്ത് അവാർഡ് നിർണയ കമ്മിറ്റിയുടെ ജൂറി മെംബറാകാ ൻ കാർത്തികയെ ക്ഷണിച്ചു. പക്ഷേ, കാർത്തികയുടെ മറുപടി ഇങ്ങനെയായിരുന്നു–‘‘ആകെ രണ്ടോ മൂന്നോ വർഷം മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിച്ചു എന്നുള്ളതു പോലും മറന്നു പോയി. അതുകൊണ്ട് ഞാനില്ല സാർ’’, ഇങ്ങനെയൊരു മറുപടി എത്ര പേർക്ക് പറയാനാവും എന്നെനിക്ക് അറിയില്ല.

സെലിബ്രിറ്റി ലോകം നൽകുന്ന എല്ലാ പ്രശസ്തികൾക്കും അപ്പുറത്ത് കാർത്തിക മറ്റൊരാളായി സന്തോഷത്തോടെ ജീവിക്കുന്നു. കഴിഞ്ഞ ജന്മത്തിലെവിടെയോ ഒരു നടിയായിരുന്നു എന്ന മട്ടിലാണു കാർത്തിക സംസാരിക്കുക. എന്നിട്ടും ഉണ്ണികളേ ഒരു കഥപറയാം മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരുപാടു സന്തോഷം തരുന്നു.

ADVERTISEMENT