‘ഇരിക്ക് മോനെ...നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’: സന്തോഷം പങ്കുവച്ച് കലാഭവൻ ഷാജോൺ Mohanlal Does Makeup for Kalabhavan Shajohn During Stage Show
നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ, തനിക്ക് നടൻ മോഹൻലാൽ വിദേശത്ത് സ്റ്റേജ് ഷോയിൽ വെച്ച് മേക്കപ്പ് ചെയ്തു നൽകിയ സന്തോഷം പങ്കുവെക്കുകയാണ്. മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയ ഷാജോണിന്, മോഹൻലാൽ സ്വയം മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. വ്യക്തിപരമായ അസിസ്റ്റന്റ് വഴി മേക്കപ്പ് സാധനങ്ങൾ ലഭിച്ചെങ്കിലും, മോഹൻലാൽ നിർബന്ധിച്ച് ഷാജോണിന് മേക്കപ്പ് ചെയ്തുകൊടുത്തു. ഈ സ്നേഹനിർഭരമായ നിമിഷം ഷാജോൺ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ഓർക്കുന്നു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് താരം കുറിച്ചത്. മേക്കപ്പ് ബാഗ് എടുക്കാൻ മറന്ന ഷാജോണിന് മോഹൻലാൽ മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
‘ചില മറവികൾ ചിലപ്പോൾ...
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു...എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പേർസണൽ അസിസ്റ്റന്‍റ്)കാണുന്നത്...കാര്യം പറഞ്ഞു...എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെൽപ് ചെയ്യാമോന്ന് ചോദിച്ചു...ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു...കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു...ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു...ഇരിക്ക് മോനെ...നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു....ഒന്ന് ഞെട്ടി...ആ ഞെട്ടലിൽ...വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു...പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു....Thank you so much Lalettaaa. ഈ സ്നേഹത്തിന്, ചേർത്ത് നിർത്തലിന്, ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും. Thank you Vijeesh for your support and piczz’ എന്നാണ് മോഹൻലാൽ തനിക്കു മേക്കപ്പ് ഇടുന്ന ചിത്രങ്ങൾ പങ്കുവച്ച് ഷാജോൺ കുറിച്ചത്.