‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി, എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു’: രഹ്ന Late Actor Kalabhavan Nawaz's Wife Rehana Opens Up About Acting Amidst Grief
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന, തന്റെ ഭർത്താവിന്റെ വിയോഗാനന്തരമുള്ള വേദനകളെല്ലാം ഉള്ളിലൊതുക്കി, മക്കളുടെ സന്തോഷത്തിനായി പുറത്ത് പുഞ്ചിരിക്കാനും അഭിനയിക്കാനും പഠിച്ചുവെന്ന് വെളിപ്പെടുത്തി. 'ഹാപ്പി ലൂപ്പ്' എന്ന പുതിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന രഹ്ന, ഈ കഥാപാത്രം തനിക്ക് ലഭിച്ചത് മഞ്ജു വാര്യർ വഴിയാണെന്നും, സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. ദുഃഖത്തിലും തളർച്ചയിലും ആയിരുന്നിട്ടും, തന്റെ മക്കൾക്ക് വേണ്ടി ഈ തിരിച്ചുവരവ് നടത്താൻ താൻ തയ്യാറായെന്നും, ഭർത്താവ് നവാസിന്റെ ഓർമ്മകളോടൊപ്പം മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ പഠിച്ചു തുടങ്ങിയെന്നും ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് അഭിനയിക്കുക ബുദ്ധിമുട്ടാണെങ്കിലും മക്കൾക്കു വേണ്ടി അതും പരിശീലിച്ചുവെന്നും അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഭാര്യയും നടിയുമായ രഹ്ന.
‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്. ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു രഹ്നയുടെ പോസ്റ്റ്.
‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് perform ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ charecter തന്നത്. എനിക്ക് work ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും Director ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ support ചെയ്തു. ഈ charecter ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ all crew നും എന്റെ നന്ദി അറിയിക്കുന്നു’എന്നാണ് രഹ്ന കുറിച്ചത്.
മുകേഷ്, മഞ്ജു വാരിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഹാപ്പി ലൂപ്പ്’ സംവിധാനം ചെയ്യുന്നത് ആനന്ദ് മേനോനാണ്. ബിനീഷ് ചന്ദ്രനാണ് നിർമാണം. ആഷിഖ് ഐമറാണ് തിരക്കഥ. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു.