‘എനിക്കു ഓര്‍മയില്ല, രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് അറിഞ്ഞത്’: നഗ്നതാ പ്രദർശന വിവാദത്തില്‍ വിനായകന്‍ Actor Vinayakan Explains Balcony Incident
സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ നടൻ വിനായകൻ വിശദീകരണവുമായി രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഫ്ലാറ്റ് വാങ്ങിയത് ബാൽക്കണി ഇഷ്ടപ്പെട്ടാണെങ്കിലും അവിടെ ഇറങ്ങാറില്ലെന്നും, സംഭവം ബോധപൂർവമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്നത് ജനുവരി 2025-ലാണ്, എന്നാൽ താനത് അറിയുന്നത് ദിവസങ്ങൾക്ക് ശേഷമാണെന്നും, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും വിനായകൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വലിയ വിവാദമായതിനെ തുടർന്ന് അദ്ദേഹം പൊതുസമൂഹത്തോട് മുമ്പ് മാപ്പ് പറഞ്ഞിരുന്നു.

സ്വന്തം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന്‍ വിനായകന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
"ബാല്‍ക്കണി കണ്ടിട്ടാണ് ആ ഫ്ലാറ്റ് തന്നെ ഞാന്‍ വാങ്ങിയത്. പക്ഷേ, ബാല്‍ക്കെണിയിലേക്ക് ഞാന്‍ ഇറങ്ങാറില്ല. പറ്റിപ്പോയി, അത്രേയുള്ളൂ. ഈ സംഭവം ഞാന്‍ അറിഞ്ഞിട്ടുമില്ല. രണ്ട് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. എന്റെ റൈറ്റര്‍ വന്ന് പറഞ്ഞു, ചേട്ടാ സാഹചര്യം പ്രശ്നമാണ്, ഇങ്ങനൊരു സീന്‍ പുറത്തുവന്നു. അപ്പോള്‍ ഞാന്‍ പുള്ളിയോട് ചോദിക്കുന്നത് ഇതെപ്പോള്‍ നടന്നെന്നാണ്. ഇതെപ്പോഴാണ് നടന്നതെന്ന് എനിക്ക് ഓര്‍മയില്ല, അതാണ് സത്യം.
എനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ സോറി പറയും. രണ്ടെണ്ണം എനിക്കിട്ട് തന്നാലും പറയും. അപ്പോഴേ എനിക്ക് സന്തോഷമാവുകയുള്ളൂ. നമ്മള്‍ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞാല്‍ സോറി പറയണം. പല സ്ഥലത്തും സോറി പറഞ്ഞത് അതിനല്ല, വേറെ കാര്യം വച്ചിട്ടാണ്. ചില സ്ഥലത്ത് അങ്ങനാ പറയണത്. മറ്റേത് മനസറിഞ്ഞു തന്നെ പറയുന്നതാ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടെണ്ണം കൊണ്ടാലും എനിക്ക് പ്രശ്നമില്ല."- വിനായകന്‍ പറഞ്ഞു.
2025 ജനുവരിയിലാണ് സംഭവം. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷം നടത്തുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത വിനായകന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പിന്നീട് വിനായകൻ പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു.