‘സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ല; ഞാന്‍ പറയുന്ന രാഷ്ട്രീയം എന്താണെന്ന് ബോധ്യമുണ്ട്’: ഗീതു മോഹന്‍ദാസ് Geethu Mohandas Responds to Criticism
തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്' സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനങ്ങൾക്ക് സംവിധായിക ഗീതു മോഹൻദാസ് മറുപടി നൽകി. കൊച്ചിയിൽ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെ, ചിത്രത്തിൽ സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്തിട്ടില്ലെന്നും പ്രേക്ഷകർ തിയേറ്ററിലെത്തി സിനിമ കണ്ട ശേഷം ചർച്ചയ്ക്ക് തയ്യാറാണെന്നും അവർ വ്യക്തമാക്കി. സിനിമയുടെ പ്രമേയത്തെക്കുറിച്ചും ദൃശ്യങ്ങളെക്കുറിച്ചുമുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും കല ആളുകളെ ചിന്തിക്കാൻ പ്രേരിപ്പിക്കണമെന്നും ഗീതു കൂട്ടിച്ചേർത്തു. അതേസമയം, ചിത്രത്തിനെതിരെയും സംവിധായികക്കെതിരെയും സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. യഷിനൊപ്പം കിയാര അദ്വാനി, നയൻതാര തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ൽ സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുകയോ ഒബ്ജെക്ടിഫൈ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായിക ഗീതു മോഹൻദാസ്. സിനിമയിലെ ദൃശ്യങ്ങളും പ്രമേയവും സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. കൊച്ചിയില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഗീതു മോഹൻദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
"സ്ത്രീകളെ ഞാന്‍ ഒബ്ജെക്ടിഫൈ ചെയ്തു എന്നെനിക്ക് തോന്നുന്നില്ല. രണ്ടാമതായി സിനിമ കാണുക എന്നത് പ്രധാനപ്പെട്ടതാണ്, അതിനുശേഷം സിനിമയെ കുറിച്ച് സംസാരിക്കാം. സോഷ്യല്‍ മീഡിയയിലെ റെയ്ജ് ബെയ്റ്റിങ് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി അറിയാം. നിങ്ങളെല്ലാവരും തിയറ്ററില്‍ വന്ന് സിനിമ കാണണം. അതിനുശേഷം ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ റെഡിയാണ്. ഞാന്‍ പറയുന്ന രാഷ്ട്രീയം എന്താണെന്നും എനിക്ക് ബോധ്യമുണ്ട്. കല ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം."- ഗീതു മോഹന്‍ദാസ് പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്കും ഗീതുവിനുമെതിരെ കടുത്ത സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.