‘നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ...’: രസികൻ ചിത്രവും കുറിപ്പുമായി ജയസൂര്യ Jayasurya and Director's Playful Banter on 'Kathanar' Release
‘കത്തനാർ – ദ് വൈൽഡ് സോർസറർ’ എന്ന സിനിമയുടെ സംവിധായകൻ റോജിൻ തോമസും നായകൻ ജയസൂര്യയും തമ്മിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ റിലീസിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'നീ കത്തനാർ ഇറക്കുന്നോ അതോ ഞാൻ കത്തി ഇറക്കണോ?' എന്ന് ജയസൂര്യ ചോദിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. 'എത്രയും പെട്ടെന്ന് പുറത്തിറക്കും' എന്നായിരുന്നു സംവിധായകന്റെ മറുപടി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടി, പ്രഭുദേവ, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ – ദ് വൈൽഡ് സോർസറർ’ സിനിമാ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
ഇപ്പോഴിതാ സംവിധായകൻ റോജിൻ തോമസുമൊത്തുള്ള ജയസൂര്യയുടെ രസകരമായ ഒരു ചിത്രവും കുറിപ്പുമാണ് വൈറൽ ആകുന്നത്. റോജിൻ തോമസിന്റെ നെഞ്ചിൽ തമാശരൂപേണ കത്തി വച്ചുനിൽക്കുന്ന ചിത്രം ‘നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ... റോജിൻ?’ എന്ന രസകരമായ കുറിപ്പോടെയാണ് ജയസൂര്യ പങ്കുവച്ചത്. ‘എപ്പോ പറയാൻ പറ്റൂന്ന്… ഇപ്പൊ പറയാൻ പറ്റൂല്ല ... എത്രയും വേഗം...’ എന്നായിരുന്നു റോജിൻ തോമസിന്റെ രസികൻ മറുപടി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം അനുഷ്ക ഷെട്ടി, പ്രഭുദേവ, വിനീത്, സനൂപ്, സാൻഡി, നിതീഷ് ഭരദ്വാജ്, ഹരീഷ് ഉത്തമൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.