‘നീയില്ലാതെ ഞാൻ നാല് വർഷം ജീവിച്ചു, പക്ഷേ ഇപ്പോൾ നീയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ല’: കുറിപ്പുമായി ഐശ്വര്യ രാജൻ Anaswara Rajan's 24th Birthday: Sister Aishwarya Shares Heartfelt Wishes
നടി അനശ്വര രാജന് സഹോദരി ഐശ്വര്യ രാജൻ പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. അനശ്വര തന്റെ ജീവിതത്തിലെ സന്തോഷവും കൂട്ടുകാരിയുമാണെന്നും അവളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ലെന്നും ഐശ്വര്യ വികാരഭരിതയായി കുറിച്ചു. അനശ്വര നൽകിയ സാമ്പത്തിക സ്വാതന്ത്ര്യം കാരണം യുവപ്രായത്തിൽ വിവാഹിതയാകേണ്ടിയിരുന്നതും പിന്നീട് കഷ്ടപ്പെടേണ്ടിയിരുന്ന സാഹചര്യത്തിൽ നിന്നും താൻ രക്ഷപ്പെട്ടുവെന്നും ഐശ്വര്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അനശ്വരയുടെ 24-ാം ജന്മദിനത്തോടനുബന്ധിച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയ ഒരു വിഡിയോ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നടി അനശ്വര രാജന് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരി ഐശ്വര്യ രാജൻ.
‘നീയില്ലാതെ ഞാൻ നാല് വർഷം ജീവിച്ചു, പക്ഷേ ഇപ്പോൾ നീയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ കഴിയില്ല. എന്റെ എന്നത്തേയും കൂട്ടുകാരി, എന്റെ സന്തോഷത്തിന് എന്റെ ജീവിതത്തിന്റെ യെല്ലോയ്ക്ക് ജന്മദിനാശംസകൾ. സഹോദരി, പ്രിയപ്പെട്ടവൾ, കുടുംബം, എന്നും കൂടെയുള്ളവൾ, പെൺകുട്ടികൾ, സ്ത്രീത്വം...അങ്ങനെ എല്ലാമായവൾക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെ അനശ്വരയ്ക്കൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും ഉൾപ്പെടുത്തിയ വിഡിയോയാണ് ഐശ്വര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അനശ്വരയുടെ 24–ാം ജന്മദിനമാണിത്. അനശ്വര നൽകിയ സാമ്പത്തിക സ്വാതന്ത്രത്തെക്കുറിച്ച് ഐശ്വര്യ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അപക്വമായ പ്രായത്തിൽ വിവാഹിതയായി ഒരു കുഞ്ഞും നടുവേദനയുമായി കഴിയേണ്ടിയിരുന്ന തന്നെ അത്തരം സാഹചര്യത്തിൽ നിന്നും രക്ഷിച്ചത് അനശ്വരയാണെന്നും ഐശ്വര്യ തുറന്നുപറഞ്ഞിരുന്നു.