‘20വയസ്സിൽ കണ്ടുമുട്ടി 30 വയസ്സിൽ വിവാഹം, എന്റെ സാന്ത്വനം... സന്തോഷം... ഇപ്പോൾ എന്റെ ഭർത്താവും...’! വിവാഹചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ Actress Ahana Krishna Ties the Knot with Nimish Ravi
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകനായ നിമിഷ് രവിയും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 20-ാം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹിതരായതിനെക്കുറിച്ച് അഹാന വാചാലയായി. തന്റെ ഉറ്റസുഹൃത്തും പങ്കാളിയുമെല്ലാമായ നിമിഷിനോടൊപ്പമുള്ള ജീവിതത്തെക്കുറിച്ചും, ഒരുമിച്ച് പ്രായമാകുന്നതിനെക്കുറിച്ചുമുള്ള സന്തോഷം അവർ പങ്കുവെച്ചു. സ്വപ്നതുല്യമായ വിവാഹം യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും അഹാന നന്ദി അറിയിച്ചു. 'അമ്മു-നിമു' എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. കോവളത്തെ താജ് റിസോർട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തന്റെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹചിത്രങ്ങൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച് നടി അഹാന കൃഷ്ണ.
‘20-ാം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹം കഴിച്ചു!. എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, എന്റെ സാന്ത്വനം, സന്തോഷം, ഇപ്പോൾ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും പതുക്കെയും ഉറപ്പോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു.
ഒരുമിച്ച് പ്രായമാകുന്നതിനും, നമുക്ക് മാത്രമായി ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും... ജീവിതകാലം മുഴുവൻ, അതിനപ്പുറവും നമ്മൾ ഒരേ ടീമായിരിക്കും!
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാൻ കണ്ട സ്വപ്നം അതേപടി യാഥാർത്ഥ്യമാക്കാൻ അവിശ്വസനീയമായ ഒരുപാട് പേർ എന്നോടൊപ്പം കൈകോർത്ത് പ്രവർത്തിച്ചു’ എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചത്.
‘അമ്മു–നിമു’ ഹാഷ്ടാഗോടെയാണ് അഹാനയുടെ പോസ്റ്റ്.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾക്ക് നടൻ ദുൽഖർ സൽമാന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു.