ചലച്ചിത്ര രംഗത്തെ ഇതിഹാസ താരമായ ഷീലയ്ക്കൊപ്പമുള്ള ചിത്രങ്ങളും അനുഭവങ്ങളും പങ്കുവെച്ച് നടി ലിസി കുറിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുഹൃത്ത് സുഹാസിനി മണിരത്നം വഴിയാണ് ഷീല തന്നെ ബന്ധപ്പെട്ടതെന്നും ചലച്ചിത്ര പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ലിസി വ്യക്തമാക്കി. ഷീലയുടെ നിത്യഹരിത സൗന്ദര്യവും മാന്യമായ പെരുമാറ്റവും തന്നെ എപ്പോഴും സ്വാധീനിക്കാറുണ്ടെന്നും പ്രായത്തെ പോലും വകവെക്കാതെ മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ നിശ്ചയദാർഢ്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ലിസി കൂട്ടിച്ചേർത്തു. സുഹാസിനിക്കൊപ്പമുള്ള ചിത്രങ്ങളും ലിസി ഈ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നടി ഷീലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മനോഹരമായ കുറിപ്പുമായി നടി ലിസി.

ADVERTISEMENT

‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, എന്റെ സുഹൃത്ത് സുഹാസിനി മണിരത്നം എന്നെ വിളിച്ച് പറഞ്ഞു, ‘ഷീലാമ്മ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. ‘ചലച്ചിത്ര പരിഷത്തി’ന്റെ യോഗത്തിൽ നമ്മൾ രണ്ടുപേരും പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു...’ എന്ന്. അടുത്ത ദിവസം തന്നെ ഷീലാമ്മ നേരിട്ട് എന്നെ വിളിച്ചു...
പരിഷത്തിനെ കൂടുതൽ സജീവമാക്കാനും, ആവശ്യമുള്ളവരെ സഹായിക്കാനും, നമ്മളെ അതിൽ കൂടുതൽ പങ്കാളികളാക്കാനും ഷീലാമ്മ മികച്ച രീതിയിൽ പരിശ്രമിക്കുന്നുണ്ട്. ഷീലാമ്മ അവിടെയുണ്ടാകുമെന്ന് അറിയുമ്പോഴെല്ലാം, ഞാൻ നന്നായി വസ്ത്രം ധരിക്കാനും ഭംഗിയായി ഒരുങ്ങാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് - കാരണം അവർ എപ്പോഴും മനോഹരമായി വസ്ത്രം ധരിക്കുകയും അതീവ ചാരുതയോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്...
അതിസുന്ദരിയും ഗാംഭീര്യവും ലാളിത്യവുമുള്ള, ഇതിഹാസതുല്യയായ ഈ നടിക്കൊപ്പം നിൽക്കുന്നത് എപ്പോഴും പ്രചോദനകരമാണ്. മലയാളികളുടെ ഗൃഹാതുരത്വവും അഭിമാനവുമാണ് അവർ... മികച്ച പ്രതിഭയുള്ള അഭിനേത്രിയും ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയുമായിരുന്നിട്ടും, അങ്ങേയറ്റം വിനീതയും സ്നേഹസമ്പന്നയും സൗഹൃദമനോഭാവമുള്ളവളുമാണ് അവർ.
ജീവിതത്തിന്റെ ഈ ഘട്ടത്തിലും (അതായത് ‘പ്രായ’ത്തിന്റെ കാര്യത്തിൽ-പക്ഷേ അവർക്ക് പ്രായമേ തോന്നുന്നില്ല എന്നതാണ് സത്യം! ) ആവശ്യമുള്ളവരെ സഹായിക്കുന്നത് തുടരാനുള്ള അവരുടെ ആവേശവും നിശ്ചയദാർഢ്യവും എന്നെ അവരോടുള്ള ബഹുമാനവും ആദരവും വർദ്ധിപ്പിക്കുന്നു. ഷീലാമ്മ, അങ്ങയോടൊപ്പം ഈ നിമിഷം പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു...’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ലിസി കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സുഹാസിനിയ്ക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
Lissy Shares Heartwarming Photos With Legendary Actress Sheela:

Lissy expressed her deep admiration for legendary actress Sheela after sharing heartwarming pictures of them together on social media. Sheela had recently contacted Lissy through Suhasini Maniratnam to involve them in active discussions regarding the Film Parishath initiative. Lissy noted that she always makes an extra effort to dress elegantly whenever she meets Sheela due to the senior actress's timeless grace and style. The iconic star is known not only for her unmatched cinematic legacy and Guinness World Record but also for her humility, warmth, and dedication to helping others. Despite her age, Sheela's unwavering determination to support those in need continues to deeply inspire everyone around her. Lissy also shared photos alongside Suhasini Maniratnam during this memorable gathering of Malayalam cinema icons. Fans have widely appreciated Lissy's affectionate note celebrating Sheela's enduring elegance and compassionate spirit.

ADVERTISEMENT