നടി മമിത ബൈജുവിന്റെ അഭിനയമികവിനെ പ്രശംസിച്ച് പ്രമുഖ തമിഴ് നടനും സംവിധായകനുമായ എസ്.ജെ. സൂര്യ. ഒരു അഭിമുഖത്തിനിടയിലാണ് മമിതയെ അദ്ദേഹം 'നടിപ്പു രാക്ഷസി' എന്ന് വിശേഷിപ്പിച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയ മമിത, വിജയ്, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് തമിഴിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

നടി മമിത ബൈജുവിനെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ എസ്.ജെ. സൂര്യ. ‘നടിപ്പു രാക്ഷസി’ എന്നാണ് മമിതയെ എസ്.ജെ. സൂര്യ വിശേഷിപ്പിച്ചത്. ‘നടിപ്പു അറക്കൻ (രാക്ഷസന്‍)’ എന്നാണ് തമിഴ് സിനിമാലോകം എസ്.ജെ. സൂര്യയെ വിശേഷിപ്പിക്കുന്നത്. ‘നടിപ്പു അറക്കിയായ (രാക്ഷസിയായ)’ ഒരു നടിയുടെ പേര് പറയാൻ പറഞ്ഞാൽ ആരുടെ പേര് പറയുമെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം മമിതയുടെ പേര് പറഞ്ഞത്. 

അവതാരകൻ: ‘നടിപ്പു അറക്കൻ’ എന്ന വിശേഷണത്തിന് അർഹനാണ് താങ്കൾ. ‘നടിപ്പു അറക്കി’യായി നിങ്ങൾ ആരുടെ പേര് പറയും?

ADVERTISEMENT

എസ്.ജെ. സൂര്യ: ഈ അടുത്തായി നമ്മുടെ മമിത ബൈജു, ഭയങ്കരമായ അഭിനയം കാഴ്ച വയ്ക്കുന്നു. നോർത്തിൽ ആണെങ്കിൽ ആലിയ ഭട്ട്.

കോട്ടയം കിടങ്ങൂർ സ്വദേശിയായ മമിത ബൈജു ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. വിജയ്‌യുടെ സഹോദരിയായി ‘ജനനായകനി’ലും സൂര്യയുടെ നായികയായി ‘വിശ്വനാഥ് ആൻഡ് സൺസി’ലും അഭിനയിച്ച് തമിഴിലും കയ്യടി നേടി. 

ADVERTISEMENT
SJ Suryah Praises Mamitha Baiju:

Mamitha Baiju recently received high praise from renowned Tamil actor and director S.J. Suryah, who labeled her an exceptional acting prodigy. During a recent interview, the host asked the filmmaker to name a female counterpart deserving of his own acting title, to which he immediately highlighted the young talent's phenomenal performances. The acclaimed star compared her incredible on-screen dedication to prominent industry figures like Bollywood star Alia Bhatt. Hailing from Kidangoor in Kottayam, the talented performer started her career with minor roles before establishing herself as a sought-after leading lady across South India. Her impressive career trajectory now includes major Tamil projects alongside top-tier stars like Vijay and Suriya, further cementing her pan-South Indian popularity. Fans and critics alike continue to celebrate her remarkable rise and versatile acting skills in the regional film industries.

ADVERTISEMENT