‘ജയിലർ 2’ ക്ലൈമാക്സിൽ മോഹൻലാലിന് ഡ്യൂപ്പ്; വിവാദമായതോടെ പോസ്റ്റ് നീക്കി മിമിക്രി താരം ജോബി കൊടകര Jobi Kodakara Reveals He Was Mohanlals Duplicate In Jailer 2
രജനികാന്ത് നായകനായ ജയിലർ 2 എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് ഡ്യൂപ്പായി അഭിനയിച്ചതായി വെളിപ്പെടുത്തി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ലൊക്കേഷൻ ചിത്രങ്ങൾ സഹിതം ജോബി പങ്കുവെച്ച പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ കാറിലെത്തിച്ചേരുന്നത് മോഹൻലാൽ അല്ലെന്നും ഡ്യൂപ്പാണെന്നുമുള്ള നിഗമനങ്ങളും കോസ്റ്റ്യൂം ഡിസൈനറുടെ മുൻ വെളിപ്പെടുത്തലുകളും ആരാധകരിൽ കടുത്ത നിരാശയും പ്രതിഷേധവും ഉണ്ടാക്കി. സംഭവം വിവാദമായതോടെ ജോബി തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

‘ജയിലർ 2’വിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് ഡ്യൂപ്പ് ചെയ്തെന്ന അപ്രതീക്ഷിത വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര. മോഹന്ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ‘ജയിലർ 2’വിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ജോബി പങ്കുവച്ചത്. സിനിമയുടെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോബി സോഷ്യല് മീഡിയയില് കുറിച്ചു.
‘‘ജയിലർ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രജനികാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്തു കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.’’-ജോബിയുടെ പറയുന്നു.
ജോബിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി. ‘ജയിലർ 2’ ക്ലൈമാക്സിൽ കാറിലെത്തുന്നത് മോഹൻലാലിന്റെ ഡ്യൂപ്പ് ആയെത്തിയ ജോബിയാണെന്നാണ് നിഗമനം. സിനിമയില് മോഹൻലാലിന്റെ മിക്ക ഷോട്ടുകളും വെട്ടി കളഞ്ഞതായി മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ മുൻപ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ക്ലൈമാക്സ് സീനിൽ അഭിനയിച്ചത് മോഹൻലാൽ അല്ല, ഡ്യൂപ്പാണെന്ന ജോബി കൊടകരയുടെ ‘വെളിപ്പെടുത്തൽ’ മോഹൻലാൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സിനിമയുടെ ട്രെയിലറിൽ ഉൾപ്പടെയുള്ള മോഹൻലാലിന്റെ ഭാഗങ്ങൾ സിനിമയിൽ കാണാനില്ലാത്തത് വിവാദമായിരുന്നു. മാത്രമല്ല, രണ്ട് രംഗങ്ങളിൽ മാത്രമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതും. ഇത് മോഹൻലാല് ആരാധകരെ നിരാശരാക്കി. മോഹൻലാലിനു ഡ്യൂപ്പ് ചെയ്തത് കുറച്ച് കടുത്തുപോയെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. സംഭവം വിവാദമായതോടെ ജോബി തന്റെ പോസ്റ്റ് നീക്കം ചെയ്തു.