തിരക്കുകൾക്കിടയിൽ മകൾക്കൊപ്പം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമ കണ്ടതിന്റെ അനുഭവവും സന്തോഷവും പങ്കുവെച്ച് വി.ഡി സതീശൻ. സിനിമയുടെ വ്യത്യസ്തമായ അവതരണ ശൈലിയും ഗൃഹാതുരത്വംണർത്തു ഓർമ്മകളും തന്നെ ഏറെ ആകർഷിച്ചതായി അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സംവിധായകൻ എ.ഡി ഗിരീഷ് അടക്കമുള്ള അണിയറപ്രവർത്തകരെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരക്കുകൾ കാരണം തനിക്ക് ഇപ്പോഴാണ് സിനിമ കാണാൻ കഴിഞ്ഞതെന്നും വളരെയേറെ ഇഷ്ടപെട്ടെന്നും മുഖ്യമന്ത്രി കുറിച്ചു.

‘മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.

ADVERTISEMENT

ട്രീറ്റ്മെൻറിലാണ് സിനിമ വ്യത്യസ്‌തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.

നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.

ADVERTISEMENT

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.

സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എന്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.

ADVERTISEMENT

സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

VD Satheesan Praises Malayalam Movie Bethlehem Kudumba Unit:

Bethlehem is a Malayalam movie that recently received high praise from opposition leader VD Satheesan after he watched it with his daughter. Satheesan shared his positive review on social media, highlighting the film's unique treatment and relatable nostalgic elements. He mentioned that the movie kept him engaged from start to finish with its mix of comedy and emotional moments. The politician even called the director AD Girish and actor Sangeeth Prathap over the phone to personally congratulate them. Although he could not reach Nivin Pauly and Mamitha Baiju, he expressed his appreciation for the entire cast and crew. Satheesan noted that he rarely writes movie reviews, but this film was refreshing enough to make an exception.

ADVERTISEMENT