വർഷങ്ങൾക്കു ശേഷം അനന്തനും ഭദ്രയും ശിവക്കാവിൽ...മനോഹരമായ വിഡിയോ വൈറൽ Ananthabadram AI Video Goes Viral on Social Media
മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പൃഥ്വിരാജ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ സിനിമയിലെ അനന്ദനും ഭദ്രയും വർഷങ്ങൾക്ക് ശേഷം ശിവപുരത്തേക്ക് തിരിച്ചെത്തുന്നതായാണ് വിഡിയോയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കൂടാതെ ദിഗംബരൻ, ചെമ്പൻ തുടങ്ങിയ അവിസ്മരണീയ കഥാപാത്രങ്ങളും ഈ എഐ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മലയാള സിനിമയിൽ അതീന്ദ്രിയാനുഭവത്തിന്റെ മാസ്മരിക കാഴ്ചകൾ സമ്മാനിച്ച സിനിമയാണ് സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ ‘അനന്തഭദ്രം’. പൃഥ്വിരാജും കാവ്യ മാധവനും മനോജ് കെ.ജയനുമുൾപ്പടെയുള്ള താരങ്ങളുടെ മികച്ച പ്രകടനത്താൽ നിരൂപക പ്രശംസ നേടിയ സിനിമ സുനിൽ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരമാണ്.
ഇപ്പോഴിതാ, അനന്തഭദ്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എഐയിൽ ടെ ഒരുക്കിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വർഷങ്ങൾക്കിപ്പുറം അനന്ദനും ഭദ്രയും ശിവപുരത്തേക്കു തിരിച്ചെത്തുന്നതാണ് മനോഹരമായി ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ശിവക്കാവും നാഗമാണിക്കവുമെല്ലാം ഇരുവരും വീണ്ടും കാണുന്നതായാണ് വിഡിയോയിൽ. ദിഗംബരനും ചെമ്പനും അടക്കം ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളെയും വിഡിയോയിൽ കാണാം. ‘signature_by_aanand’ എന്ന അക്കൗണ്ടാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.