കാളിദാസ് ജയറാമിന്റെ ‘മെനി മെനി ഹാപ്പി റിട്ടേൺസ്’: ഭാവന സ്റ്റുഡിയോസ് വീണ്ടും Bhavana Studios Acquires Kalidas Jayaram Starrer Many Many Happy Returns
കാളിദാസ് ജയറാമിനെ നായകനാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മെനി മെനി ഹാപ്പി റിട്ടേൺസ്'ന്റെ വിതരണാവകാശം ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കി. ലക്ഷ്മി ജ്യോതിഷ് നായികയാകുന്ന ഈ റോം-കോം ചിത്രത്തിൽ ലാൽ ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്.

കാളിദാസ് ജയറാമിനെ നായകനാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ന്റെ വിതരണാവകാശം സ്വന്തമാക്കി ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന റിലീസ് ‘ബത്ലഹേം കുടുംബയൂണിറ്റ്’ ന്റെ വൻ വിജയത്തിനു ശേഷമാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. ജൂൺ, മധുരം എന്നീ സിനിമകൾക്കും കേരള ക്രൈം ഫയൽസ് എന്ന സീരീസിനും ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന ചിത്രമാണിത്.
ഒരു റോം-കോം ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ലക്ഷ്മി ജ്യോതിഷാണ് നായിക. കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി ലാൽ ഒരു ശ്രദ്ധേയ വേഷത്തിലെത്തും.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം. ജിതിൻ സ്റ്റാനിസ്ലാവസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.