Monday 08 July 2019 06:44 PM IST : By സ്വന്തം ലേഖകൻ

ചേച്ചിയുടെ വഴിയേ അനു സൊനാരയും!; അനു സിത്താരയുടെ സഹോദരി സിനിമയിലേക്ക്

anu-sonara

ചേച്ചിക്കു പിന്നാലെ അഭിനയ വഴിയേ അനുജത്തിയും! നടി അനു സിത്താരയുടെ സഹോദരി അനു സൊനാര സലിം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

as-2

സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത്  പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍...ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.

as-3
as-1

ഇതാണ് പ്രണയ സാഫല്യത്തിന്റെ ആ നിമിഷം; ദാമ്പത്യത്തിന്റെ നാലാം വർഷത്തിൽ വിവാഹ ചിത്രം പങ്കുവച്ച് അനു സിത്താര

as

‘ദിലീപേട്ടനൊപ്പം നായികയായി അവസരം ലഭിച്ചത് ഭാഗ്യം; ഞാൻ കാവ്യേച്ചിയുടെ ആരാധിക’; അനു സിത്താര തുറന്നു പറയുന്നു

ഐവിഎഫ് ശരീരം തകർത്തു; കുഞ്ഞില്ലെന്ന കാരണത്താൽ അനുജത്തിയുടെ ജീവിതവും തകർന്നു; ഇപ്പോൾ സ്വത്തിൽ കണ്ണുംവച്ചിരിപ്പാണ്

പ്ലസ്ടു വിദ്യാര്‍ഥിനിയായ അനു സൊനാര മികച്ച നര്‍ത്തകിയായി പേരെടുത്തിട്ടുള്ള പ്രതിഭയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു.