Monday 08 July 2019 06:44 PM IST : By സ്വന്തം ലേഖകൻ

ഇതാണ് പ്രണയ സാഫല്യത്തിന്റെ ആ നിമിഷം; ദാമ്പത്യത്തിന്റെ നാലാം വർഷത്തിൽ വിവാഹ ചിത്രം പങ്കുവച്ച് അനു സിത്താര

anu-new

നാലാം വിവാഹ വാർഷികത്തിൽ, അധികം ആരും കണ്ടിട്ടില്ലാത്ത തന്റെ വിവാഹചിത്രം പങ്കുവച്ച് പ്രിയനായിക അനു സിതാര.

വളരെയധികം ലളിതമായിരുന്ന വിവാഹത്തിൽ, വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന അനുവും ഒപ്പം നിൽക്കുന്ന ഭർത്താവ് വിഷ്ണുവുമാണ് ചിത്രത്തിലുള്ളത്.

ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2015 ജൂലൈ 8 നായിരുന്നു വിവാഹം.

ഇന്നത്തെ മുന്‍നിര നായികമാരിൽ ഒരാളായ അനു സിത്താര വെള്ളിത്തിരയിലേക്ക് വന്നതുതന്നെ വിവാഹശേഷമായിരുന്നു. ഭർത്താവ് വിഷ്ണു നൽകുന്ന പിന്തുണയാണ് അനുവിന്റെ വിജയരഹസ്യം.

കുറിപ്പിനു താഴെയായി കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.

ചേച്ചിയുടെ വഴിയേ അനു സൊനാരയും!; അനു സിത്താരയുടെ സഹോദരി സിനിമയിലേക്ക്

‘ദിലീപേട്ടനൊപ്പം നായികയായി അവസരം ലഭിച്ചത് ഭാഗ്യം; ഞാൻ കാവ്യേച്ചിയുടെ ആരാധിക’; അനു സിത്താര തുറന്നു പറയുന്നു

ഐവിഎഫ് ശരീരം തകർത്തു; കുഞ്ഞില്ലെന്ന കാരണത്താൽ അനുജത്തിയുടെ ജീവിതവും തകർന്നു; ഇപ്പോൾ സ്വത്തിൽ കണ്ണുംവച്ചിരിപ്പാണ്