Saturday 19 October 2019 09:42 AM IST : By സ്വന്തം ലേഖകൻ

‘ട്രോളൻമാരുടെ ആഘോഷം എന്റെ പെണ്‍മക്കളെ വേദനിപ്പിച്ചു, എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല’! തുറന്നു പറഞ്ഞ് ശരത്

sarath-new

മലയാളം മിനി സ്ക്രീനിലെ പ്രിയ താരങ്ങളിൽ ഒരാളാണ് ശരത് ദാസ്. സിനിമയിലും സീരിയലിലും സജീവ താരമായ ശരത് ഈയിടെ കടുത്ത സൈബർ ആക്രമണത്തിനും ട്രോളുകൾക്കും വിധേയനായിരുന്നു. താരം അഭിനയിച്ച, ‘ഭ്രമണം’ എന്ന സീരിയലിലെ ഒരു രംഗമാണ് ട്രോളുകൾക്ക് കാരണമായത്.

തുടക്കത്തില്‍ തമാശയായി തോന്നിയെങ്കിലും വ്യാപകമായി ട്രോളുകള്‍ വന്നതോടെ മക്കളടക്കം കുടുംബം സങ്കടത്തിലായെന്നും ട്രോളന്മാരുടെ ഈ ആക്രമണം ലേശം അതിരു കവിഞ്ഞു പോയെന്നും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നു അദ്ദേഹം.

ആദ്യ നാലഞ്ച് ദിവസം താനും ട്രോളുകൾ തമാശയായി കണ്ട് ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ട്രോളന്മാരുടെ ആഘോഷം കൂടിക്കൂടി വന്നതോടെ ടെന്‍ഷനായെന്നും ശരത് പറയുന്നു. ആ രംഗം ഇത്രയും മോശമായിരുന്നോ എന്നു ചിന്തിച്ചു പോയെന്നും താരം പറയുന്നു. ട്രോളുകള്‍ തമാശയും കടന്ന് പേഴ്സണല്‍ ഹരാസ്മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ലെന്നും ശരത് പറയുന്നു.

‘എന്റെ മുന്നിൽ വച്ച് മകൾ മറ്റൊരാളെ അച്ഛാ എന്നു വിളിച്ചു’! യദുകൃഷ്ണന്റെ മകൾ അച്ഛനെ തോൽപ്പിച്ചത് ഇങ്ങനെ

വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായതെന്നും ട്രോളന്മാരുടെ ആഘോഷം തന്റെ പെണ്‍മക്കളെയും വലിയ രീതിയില്‍ വേദനിപ്പിച്ചു എന്നും അദ്ദേഹം. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ, ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാതികല്ലേ എന്നും ശരത് ചോദിക്കുന്നു.

ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായി വന്നു എന്നും അദ്ദേഹം പറയുന്നു.