‘സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല’! ആദിത്യന് അമ്പിളിയുടെ ജൻമദിന സമ്മാനം: പോസ്റ്റ് വൈറൽ
കുടുംബ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. ടെലിവിഷൻ സീരിയൽ രംഗത്തെ മിന്നും താരങ്ങളായ ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കു വയ്ക്കുക പതിവാണ്. ഇപ്പോഴിതാ ആദിത്യന് ജൻമദിനാശംസകൾ നേർന്ന് അമ്പിളി ദേവി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുന്നു.
ADVERTISEMENT
‘ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്. സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല...’ ആദിത്യനെ ചുബിക്കുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചു.
താൽക്കാലികമായി അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണിപ്പോൾ അമ്പിളി. സീരിയലുകളിൽ ശക്തമായ കഥാപാത്രങ്ങളുമായി ആദിത്യൻ നിറഞ്ഞു നിൽക്കുകയാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT