‘എങ്ങനെ വിവരിക്കും ഈ അനുഗ്രഹിക്കപ്പെട്ട നിമിഷത്തെ’! ദലൈലാമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർച്ചന സുശീലൻ: പോസ്റ്റ് വൈറൽ
മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ നായികയാണ് അർച്ചന സുശീലൻ. ഒരു പിടി മികച്ച വേഷങ്ങളിലൂടെ, ചുരുങ്ങിയ കാലത്തിനിടെ തന്റെതായ ഇടം സ്വന്തമാക്കാൻ അർച്ചനയ്ക്കായി.
സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്.
ADVERTISEMENT
ടിബറ്റൻ ബുദ്ധ വംശജരുടെ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഒപ്പമുള്ള തന്റെ ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കു വച്ചിരിക്കുന്നത്. ‘അദ്ദേഹത്തിന്റെ വിശുദ്ധിയ്ക്ക് സമീപം. കൂടുതൽ വർണിക്കാൻ വാക്കുകളില്ല’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചത്.
ഇതിനിടെ, താരം ബുദ്ധമതം സ്വീകരിച്ചോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT