‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ...’: അജുവിന്റെ ‘ദളപതി കച്ചേരി’ ഡാൻസിന് നിവിന്റെ കയ്യടി
ജനനായകൻ സിനിമയോടെ എന്നെന്നേക്കുമായി അഭിനയത്തോട് വിട പറയുകയാണ് തമിഴകത്തിന്റെ താരചക്രവർത്തി വിജയ്. തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നതിന് പിന്നാലെ മലേഷ്യയിൽ നടന്ന ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. വലിയ ജനസാഗരം തന്നെയാണ്

ജനനായകൻ സിനിമയോടെ എന്നെന്നേക്കുമായി അഭിനയത്തോട് വിട പറയുകയാണ് തമിഴകത്തിന്റെ താരചക്രവർത്തി വിജയ്.
തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നതിന് പിന്നാലെ മലേഷ്യയിൽ നടന്ന ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. വലിയ ജനസാഗരം തന്നെയാണ് താരത്തെ കാണാന്‍ അവിടെ എത്തിയത്. അതിന്റെ വേദിയില്‍ വച്ച് ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന് അദ്ദേഹം ചുവടു വച്ചപ്പോള്‍ ആരാധകര്‍ നിറകൈയടിയോടെയാണ് ഏറ്റെടുത്തത്.
ഇപ്പോഴിതാ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ് ചുവടുവച്ച വിഡിയോയാണ് തരംഗമായി മാറുന്നത്. ടിവിയില്‍ വിജയ്‌യുടെ നൃത്തം കാണുന്ന അജു പിന്നീട് ഇതേ ചുവടുകള്‍ ആവർത്തിക്കുന്നതാണ് വിഡിയോയിൽ.
‘വില്‍ മിസ് യുവര്‍ മൂവി സര്‍...’ എന്ന കുറിപ്പോടെയാണ് അജു വര്‍ഗീസ് വിഡിയോ പങ്കുവച്ചത്.
ഈ വിഡിയോയ്ക്ക് മലയാളികളുടെ പ്രിയതാരവും അജുവിന്റെ ഉറ്റസുഹൃത്തുമായ നിവിന്‍ പോളി നല്‍കിയ കമന്റാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ...’ എന്നാണ് നിവിന്‍ കുറിച്ചത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകന്‍’ പൊങ്കല്‍ റിലീസായി ജനുവരി 9 - ന് തിയറ്ററുകളിലെത്തും.