‘ചെകുത്താൻ’ എന്നറിയപ്പെടുന്ന വ്ലോഗർ അജു അലക്സ് ഒരു വിഷമാണെന്ന് നടൻ ബാല. പത്ത് മാസം മുമ്പ് താൻ പറഞ്ഞതും ഇതേ കാര്യമായിരുന്നുവെന്നും അന്ന് മാധ്യമങ്ങളെല്ലാം ചേർന്ന് തന്നെ മോശക്കാരനാക്കിയെന്നും താരം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. ‘ഇന്ന് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. സിദ്ദീഖ് സാറിന്റെ ഇടപെടലുകൊണ്ടാണ് ഇത്

‘ചെകുത്താൻ’ എന്നറിയപ്പെടുന്ന വ്ലോഗർ അജു അലക്സ് ഒരു വിഷമാണെന്ന് നടൻ ബാല. പത്ത് മാസം മുമ്പ് താൻ പറഞ്ഞതും ഇതേ കാര്യമായിരുന്നുവെന്നും അന്ന് മാധ്യമങ്ങളെല്ലാം ചേർന്ന് തന്നെ മോശക്കാരനാക്കിയെന്നും താരം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.

‘ഇന്ന് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. സിദ്ദീഖ് സാറിന്റെ ഇടപെടലുകൊണ്ടാണ് ഇത് വേഗത്തില്‍ നടന്നത്. മറ്റൊരു യൂട്യൂബർക്കെതിരെ ഞാൻ കേസ് കൊടുത്തിരുന്നു. പൊലീസ് കൃത്യമായ ട്രീറ്റ്മെന്റു കൊടുത്തു.

ADVERTISEMENT

ആ ചെകുത്താനോട് എനിക്കു വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. എനിക്കിപ്പോൾ എന്നോടു തന്നെ ബഹുമാനം തോന്നുന്നുണ്ട്. ഇതല്ലെ പത്ത് മാസം മുമ്പ് ഈ ലോകത്തോട് ഉറക്കെ പറഞ്ഞത്. ഇപ്പോ സംഭവിച്ചതു നോക്കൂ. ഇനിയും ന്യായമായ കാര്യമാണെങ്കിൽ ഈ ബാല കൂടെ ഉണ്ടാകും’.– ബാല പയുന്നു.

നടൻ മോഹൻലാലിനെ ‘ചെകുത്താൻ’ എന്ന യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച വ്ലോഗർ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വലിയ വാർത്തയായിരുന്നു.

ADVERTISEMENT

വെള്ളിയാഴ്ച രാവിലെ മഞ്ഞാടിയിലെ വീട്ടിൽ നിന്നാണ് അജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. കേസെടുത്തത്.

നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT