അമ്പോ...പൊളി...പ്രകാശ് മാത്യുവിന്റെ പീക്ക് സ്റ്റാർഡം: ബോബൻ ആലുമ്മൂടന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ
‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ

‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്‍കി...’
ഭാവഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. ‘നിറം’ വൻ വിജയമായപ്പോള്‍, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു വച്ചു.
മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുംമൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. അങ്ങനെ അച്ഛന്റെ വഴിയേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കു ബോബനുമെത്തി. ‘നിറം’ തിയറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോഴും ആ പഴയ പ്രകാശ് മാത്യുവിൽ നിന്നു വലിയ മാറ്റമൊന്നുമില്ല ബോബന്. അതേ രൂ പം, ചിരി, സംസാരം...
ഇപ്പോഴിതാ, സിക്സ് എയ്റ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ പാട്ടും ദി വിക്കെന്‍ഡിന്റെ ‘സ്റ്റാര്‍ ബോയി’യും മിക്സ് ചെയ്തുള്ള മാഷപ്പ് പുറത്തുവന്നതാണ് വൈറൽ. എഐയുടെ സഹായത്തോടെ പ്രകാശ് മാത്യുവിന്റെ ആരും അറിയാത്ത കഥ കൂടി കാണിക്കുകയാണ് ഈ പാട്ടില്‍.
ഹൃദയം തകര്‍ന്നയിടത്തു നിന്നും ലോകവേദികളിലേക്കുള്ള പ്രകാശിന്റെ കുതിപ്പാണ് വിഡിയോ. ആയിരങ്ങള്‍ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിച്ചും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡലായും സെലിബ്രിറ്റികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് പാട്ടില്‍ പ്രകാശ് മാത്യു എത്തുന്നത്.