മാധവനെ എല്ലാവരും വിളിക്കുന്ന ഒരു പേരുണ്ട്. മാഡി.. പേരു പോലെ തന്നെ ത ന്റെ സൗന്ദര്യവും വ്യക്തിത്വവും അഭിനയവും കൊണ്ട് എല്ലാവരെയും പ്രത്യേകിച്ചു സ്ത്രീകളെ മാഡ് ആക്കി മാഡി എന്ന ആർ. മാധവൻ. 2000ൽ അലൈപായുതേ എന്ന സിനിമ റിലീസ് ആയപ്പോൾ മാധവന്റെ പ്രായം 30 ആയിരുന്നു. എന്നാൽ കാഴ്ചയിലോ 25 കാരനും. ഇന്ന് 24

മാധവനെ എല്ലാവരും വിളിക്കുന്ന ഒരു പേരുണ്ട്. മാഡി.. പേരു പോലെ തന്നെ ത ന്റെ സൗന്ദര്യവും വ്യക്തിത്വവും അഭിനയവും കൊണ്ട് എല്ലാവരെയും പ്രത്യേകിച്ചു സ്ത്രീകളെ മാഡ് ആക്കി മാഡി എന്ന ആർ. മാധവൻ. 2000ൽ അലൈപായുതേ എന്ന സിനിമ റിലീസ് ആയപ്പോൾ മാധവന്റെ പ്രായം 30 ആയിരുന്നു. എന്നാൽ കാഴ്ചയിലോ 25 കാരനും. ഇന്ന് 24

മാധവനെ എല്ലാവരും വിളിക്കുന്ന ഒരു പേരുണ്ട്. മാഡി.. പേരു പോലെ തന്നെ ത ന്റെ സൗന്ദര്യവും വ്യക്തിത്വവും അഭിനയവും കൊണ്ട് എല്ലാവരെയും പ്രത്യേകിച്ചു സ്ത്രീകളെ മാഡ് ആക്കി മാഡി എന്ന ആർ. മാധവൻ. 2000ൽ അലൈപായുതേ എന്ന സിനിമ റിലീസ് ആയപ്പോൾ മാധവന്റെ പ്രായം 30 ആയിരുന്നു. എന്നാൽ കാഴ്ചയിലോ 25 കാരനും. ഇന്ന് 24

മാധവനെ എല്ലാവരും വിളിക്കുന്ന ഒരു പേരുണ്ട്. മാഡി.. പേരു പോലെ തന്നെ ത ന്റെ സൗന്ദര്യവും വ്യക്തിത്വവും അഭിനയവും കൊണ്ട് എല്ലാവരെയും പ്രത്യേകിച്ചു സ്ത്രീകളെ മാഡ് ആക്കി മാഡി എന്ന ആർ. മാധവൻ. 2000ൽ അലൈപായുതേ എന്ന സിനിമ റിലീസ് ആയപ്പോൾ മാധവന്റെ പ്രായം 30 ആയിരുന്നു. എന്നാൽ കാഴ്ചയിലോ 25 കാരനും. ഇന്ന് 24 വർഷങ്ങൾക്കിപ്പുറം 54ാം വയസ്സിലും 30 കാരന്റെ അതേ ചുറുചുറുക്കും കുസൃതിയും മാധവനെ വിട്ടുപോയിട്ടില്ല.

ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതചര്യയുമാണു മാധവന്റെ ഫിറ്റ്നസിന്റെയും കരിസ്മയുടെയും രഹസ്യം. 2022ൽ പുറത്തിറങ്ങിയ, മാധവൻ ആദ്യമായി സംവിധാനം നിർവഹിച്ച റോക്കട്രി– ദി നമ്പി ഇ ഫ്ക്റ്റിലെ നമ്പി നാരായണന്റെ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം 94 കിലോ വരെ വർധിപ്പിച്ചു. സിനിമ തീർന്നശേഷം 21 ദിവസം കൊണ്ടു തന്നെ കൂടിയ ശരീരഭാരം കുറച്ചു പഴയ ഫിറ്റ്നസിലേക്കു മാധവൻ വന്നു.

ADVERTISEMENT

കുടവയർ ഉള്ള മാഡി !

ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയാക്കപ്പെട്ട ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറഞ്ഞ റോക്കട്രി– ദി നമ്പി ഇഫക്റ്റിൽ നമ്പിയുെട പ്രായമാകുമ്പോഴുള്ള ഗെറ്റപ്പിനു വേണ്ടിയാണു മാധവൻ ശരീരഭാരം കൂട്ടിയത്. സ്വാഭാവികത അനുഭവപ്പെടാനായി ശരീരത്തിൽ ഒരു തരത്തിലുള്ള വച്ചുകെട്ടലുകളും മാധവൻ സ്വീകരിച്ചില്ല. ശരീരഭാരം കൂടിയതിനൊപ്പം കുടവയറും ഉണ്ടായി. ഭക്ഷണം നന്നായി കഴിച്ചാണ് മാധവൻ 94 കിലോയിൽ എത്തിയത്.

ADVERTISEMENT

‘‘ എല്ലാവർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വൈകാരിക അവസ്ഥ കാരണം ഏതെങ്കിലും ഒരു ഭക്ഷണത്തോട് അസഹിഷ്ണുത ഉണ്ടാകും. എനിക്കു കേക്കിനോടായിരുന്നു. കഥാപാത്രത്തിനു വേണ്ടി മൂന്നു മാസം ഞാൻ കേക്കു മാത്രമാണു ക ഴിച്ചത്. ഇതു കാരണം ശരീരം മുഴുവൻ നീരു വന്നതുപോലെ ആയി. കുടവയർ വന്നു. കുനിയാനോ നിവരാനോ പ്രയാസമായി. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ഞാൻ ഒാസ്ട്രിയയിലേക്കു പോയി. അവിടെ മരിയ വർത്ത് എന്ന സ്ഥലത്തുള്ള വിവാ മായർ (Viva Mayr) എന്ന വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചു. 21 ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പഴയ രൂപം വീണ്ടെടുത്തു.’’– മാധവൻ പറയുന്നു.

തന്റെ ശരീരത്തിനു നല്ലതു മാത്രമായിട്ടുള്ള ഭക്ഷണമാണു കഴിച്ചതെന്നും വ്യായാമമോ ഒാട്ടമോ മരുന്നുകളോ സർജറികളോ ഒന്നും െചയ്തില്ലെന്നും മാധവൻ ഉറപ്പിച്ചു പറയുന്നു. ‘‘ വെൽനസ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചെന്നപ്പോൾ പ്രാഥമിക കൂടികാഴ്ചയിൽ അവിടുത്തെ ഡോക്ടർ എപ്പോഴാണ് രാത്രി കിടക്കുന്നതെന്നു ചോദിച്ചു. ഞാൻ വളരെ വൈകിയാണു കിടക്കുന്നതെങ്കിലും ഒൻപതുമണിക്കു കിടക്കും എന്നു ചെറിയൊരു കള്ളം പറഞ്ഞു. അങ്ങനെയെങ്കിൽ ൈവകുന്നേരം ആറു മണിക്കുള്ളിൽ അത്താഴം കഴിക്കണമെന്നും അവർ നിർദേശിച്ചു. അതായത് ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ആ ദിവസത്തെ അവസാന ഭക്ഷണം കഴിച്ചിരിക്കണം.’’ മാധവൻ താൻ സ്വീകരിച്ച മാറ്റങ്ങളെക്കുറിച്ചു പറയുന്നു.

ADVERTISEMENT

ഉപവാസമെടുത്ത്

ശരീരഭാരം കുറയ്ക്കാനായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണു മാധവൻ സ്വീകരിച്ചത്. വൈകുന്നേരത്തെ ഭക്ഷണം 6.45നു കഴിക്കും. അടുത്ത ദിവസം രാവിലെ വരെ മറ്റൊന്നും കഴിക്കില്ല. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നതും പ്രധാനമാണെന്ന് മാധവൻ വിശ്വസിക്കുന്നു. താൻ ഒരു ഭക്ഷണം വായിലിട്ടാൽ 45–60 തവണയെങ്കിലും ചവയ്‌ക്കുമെന്നു മാധവൻ പറയുന്നു. മാത്രമല്ല നന്നായി വെള്ളവും കുടിക്കും. അതിരാവിലെ ദീർഘദൂരം നടക്കുക എന്ന ശീലവും മാധവന് ഉണ്ടായിരുന്നു. രാത്രി നേരത്തെ കിടക്കും. കിടക്കുന്നതിനു 90 മിനിറ്റു മുൻപു മൊബൈൽ ഫോൺ ഉപയോഗവും നിർത്തുമായിരുന്നു. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നു മാധവൻ വിശ്വസിക്കുന്നു. വെള്ളവും പച്ചക്കറി ജൂസുകളും ധാരാളം കുടിക്കും. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം മാധവൻ ഒഴിവാക്കിയിരുന്നു. മധ്യവയസ്കനാണെങ്കിലും ക്ലീൻ ഷേവ് ആയി വന്നാൽ മാധവൻ ഇന്നും അ ലൈപായുതേയിലെ കാർത്തിക് തന്നെ.. അതിന്റെ ക്രെഡിറ്റ് മാധവന്റെ ചിട്ടയായ, ആരോഗ്യകരമായ ജീവിതശൈലിക്കു തന്നെയാണ്...

കടപ്പാട്: മനോരമ ആരോഗ്യം

ADVERTISEMENT