മലയാളികൾക്കു പ്രിയങ്കരരായ താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും സിനിമ–സീരിയൽ രംഗത്ത് സജീവമായ അഭിനേതാക്കളാണ്.

ഇപ്പോഴിതാ, ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വേദന തോന്നാറുണ്ടെന്ന് ബീന ആന്റണി വ്യക്മാക്കുന്നു.

‘സാധാരണ ആർട്ടിസ്‌റ്റുകൾ തമ്മിൽ വിവാഹം ചെയ്‌താൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷമായി. ഇപ്പോൾ സീരിയൽ ഇൻഡസ്ട്രിയിൽ ആയാലും ദാമ്പത്യം മുന്നോട്ടു പോകുന്നത് വളരെ കുറവാണ്. കുട്ടികൾ കല്യാണം കഴിക്കുന്നു, പിന്നെ പിരിയുന്നു. ഞങ്ങളുടെ വിവാഹം നടക്കുമ്പോഴും എത്ര കാലം ഇതൊക്കെ കാണാം എന്നൊക്കെ പലരും പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്രയോ തവണ വാർത്തകൾ വന്നു. ആളുകൾ അതൊക്കെ ഏറ്റെടുക്കും. നമ്മൾ ഒരു പബ്ലിക് പ്രോപ്പർട്ടി ആയിരിക്കും. ഞാൻ ഇതൊക്കെ കേൾക്കുമ്പോൾ പെട്ടെന്ന് നിരാശ തോന്നുന്ന കൂട്ടത്തിലാണ്’.– ബീന ആന്റണി പറഞ്ഞു.

ADVERTISEMENT

രണ്ട് കുടുംബങ്ങളിൽ നിന്നു വന്നവരാണ് ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യയ്ക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ലെന്നു മനോജ് പറഞ്ഞു.

30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ADVERTISEMENT
ADVERTISEMENT