ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി നടൻ ബാലയും ഭാര്യ കോകിലയും. ആരാധകർക്ക് നന്ദി അറിയിച്ചും കടന്നുപോയ കഷ്ടതകളെക്കുറിച്ച് സംസാരിച്ചും ബാല പങ്കുവച്ച വിഡിയോ വൈറലാണ്.

‘എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷിമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്. പോസിറ്റിവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു.

ADVERTISEMENT

ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം’. – ബാല പറയുന്നു.

എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെൃച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, 2024 ഒക്ടോബർ 23-നാണ് ബാലയും കോകിലയും വിവാഹിതരായത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT