തെന്നിന്ത്യൻ സിനിമയിലെ പ്രിയനായിക അമല പോളിനു മുപ്പത്തിനാലാം പിറന്നാൾ ആശംസകളുമായി ഭർത്താവ് ജഗദ് ദേശായി.

‘പ്രായം കൂടുന്തോറും നീ വീഞ്ഞ് പോലെയാണ്. നിന്റെ മാധുര്യവും സ്നേഹവും ഏറുന്നു, ജന്മദിനാശസകൾ എന്റെ പ്രണയമേ, നിനക്ക് എല്ലാ ആശംസകളും നേരുന്നു’. – എന്നാണ് അമലയൊടൊപ്പമുള്ള ചിത്രം പങ്കുവച്ച് ജഗദ് കുറിച്ചത്.

ADVERTISEMENT

‘ദൈവത്തിനും പ്രപഞ്ചത്തിനും ഈ സന്തോഷം തന്ന ആളുകൾക്കും നന്ദി, ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. ഏറ്റവും മികച്ച ഒരു ജന്മദിനം നൽകിയതിന് എന്റെ ഭർത്താവിനും നന്ദി’. – പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമല കുറിച്ചതിങ്ങനെ.

2023 നവംബറിൽ ആയിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. 2024 ജൂൺ 11നായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT