‘ഹാപ്പി ബർത്ത് ഡേ അച്ഛാ’: മനോഹരമായ സെൽഫി പങ്കുവച്ച് മീനാക്ഷി, ആഘോഷമാക്കി ആരാധകർ
മലയാള സിനിമയുടെ പ്രിയനായകൻ ദിലീപിനു പിറന്നാൾ ആശംസകൾ നേർന്ന്, കുറിപ്പും ചിത്രവും പങ്കുവച്ച് മകൾ മീനാക്ഷി. ‘ഹാപ്പി ബർത്ത് ഡേ അച്ഛാ’ എന്നാണ് ദിപീപിനൊപ്പമുള്ള സെൽഫി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മീനാക്ഷി കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
1967 ഒക്ടോബര്‍ 27 നു, ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റെയും മൂത്ത മകനായാണ് ദിലീപിന്റെ ജനനം. മിമിക്രി വേദിയിലൂടെ സിനിമയിലെത്തി താരപദവി സ്വന്തമാക്കിയ ദിലീപ് നിർമാതാവു കൂടിയാണ്.
ADVERTISEMENT
‘ഭ ഭ ബ’ യാണ് താരത്തിന്റെതായി ഉടൻ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ഇതിനോടകം വൈറലാണ്.
ADVERTISEMENT
ADVERTISEMENT