വിജയക്കൂട്ടുകെട്ട് ‘തുടരും’, മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു
‘തുടരും’ എന്ന ഇൻഡസ്ട്രി ഹിറ്റിന്റെ ആവേശം കെട്ടടങ്ങും മുൻപേ മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ആരാധകർ ആഘോഷമാക്കുന്നത്. ‘തുടരും’ സിനിമയുടെ സക്സസ് മീറ്റിൽ വച്ച് നിർമാതാവ് എം.രഞ്ജിത്താണ് ഈ സന്തോഷം പങ്കുവച്ചത്. പുതിയ ചിത്രവും നിർമിക്കുന്നത് എം.രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയയാകും.
തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് എം.രഞ്ജിത് വേദിയിൽ പ്രഖ്യാപിച്ചത്.
ADVERTISEMENT
‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’ എന്നു തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ADVERTISEMENT
ADVERTISEMENT