ലുക്മാൻ അവറാനും ദൃശ്യ രഘുനാഥും പ്രധാന വേഷത്തിലെത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ ട്രെയിലർ എത്തി. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം. റൊമാന്റിക് കോമഡി ഫാമിലി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അർജുൻ എന്ന കഥാപാത്രമായി ലുക്മാനും അനു എന്ന നായികാ കഥാപാത്രമായി ദൃശ്യ രഘുനാഥുമാണ് ചിത്രത്തിൽ. ചിത്രം നവംബർ 14നു തിയറ്ററുകളിലെത്തും.

മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ADVERTISEMENT

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്.

ADVERTISEMENT
ADVERTISEMENT