‘ആക്ഷൻ മീറ്റ്സ് ബ്യൂട്ടി’: കീർത്തി സുരേഷ് ആന്റണി വർഗീസിന്റെ നായികയാകുന്നു
കീർത്തി സുരേഷ് ആന്റണി വർഗീസിന്റെ നായികയാകുന്നു. ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആക്ഷൻ മീറ്റ്സ് ബ്യൂട്ടി’ എന്ന കുറിപ്പോടെ, പ്രൊജക്ട് സൈനിങ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനേഴ്സ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണിതെന്നാണ് സൂചന.
ADVERTISEMENT
അതേ സമയം ‘കാട്ടാളൻ’ ആണ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ADVERTISEMENT
ADVERTISEMENT