ഷറഫുദ്ദീൻ നിർമിച്ച് നായകനായ ‘ദി പെറ്റ് ഡിറ്റക്ടീവ്’ സിനിമ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേ, താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രസികൻ വിഡിയോ വൈറലാകുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീൻ വിഡിയോ പങ്കുവച്ചത്. ‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം’ എന്ന കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.

ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്തു നിന്ന് നടൻ വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീൻ സമാധാനിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ ഷറഫുദ്ദീൻ കാരവന്റെ വാതിൽ അടച്ച് നെടുവീർപ്പിടുന്നതു വരെയാണ് വിഡിയോയുടെ ആദ്യ ഭാഗം. ‘ഒരു മണിക്കൂർ കഴിഞ്ഞ്’ എന്ന കുറിപ്പോടെയാണ് വിഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത് ‘പെറ്റ് ഡിറ്റക്ടീവ്’ സിനിമയിൽ, കഥാപാത്രമായ യാഖത് അലിയുടെ വേഷത്തിൽ വിനായകൻ നിൽക്കുന്നതാണ്. ചിത്രത്തിൽ ഏറ്റവുമധികം ചിരിയുണർത്തിയ ക്ലൈമാക്സ് രംഗത്തിന്റെ ഒരു ഭാഗമാണ് വിഡിയോയിൽ തുടർന്ന് കാണിക്കുന്നത്.

ADVERTISEMENT

വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT
ADVERTISEMENT