‘എന്റെ പിറന്നാൾ മധുരതരമായി ആഘോഷിച്ചത് എവിടെയും കണ്ടില്ല എന്ന സങ്കടം ഇതോടെ തീരണം...’: സന്തോഷം പങ്കുവച്ച് മല്ലിക
വർഷങ്ങളായി കുടുംബത്തോടൊപ്പം വിശ്വസ്തരായി നിൽക്കുന്ന ഡ്രൈവർമാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് നടി മല്ലിക സുകുമാരൻ. ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
‘വർഷങ്ങളായി കുടുംബത്തോടൊപ്പം നിൽക്കുന്ന പ്രിയ സാരഥികൾക്ക് സമർപ്പണം...
പലോടുകാരനായ അജയകുമാർ എന്ന കുട്ടപ്പൻ,(മുൻ retired KSRTC ഡ്രൈവർ) തിരുവനന്തപുരം വട്ടിയൂർക്കാവ് താമസക്കാരനായ രാജൻ വിശ്വനാഥ് എന്ന രാജൻ, വർക്കല ഇടവ സ്വദേശിയായ ദീപു ദിവാകരൻപിള്ള എന്ന ദീപു.... ഈ മൂന്ന് പേരും ഡ്രൈവർമാരായി സുകുമാര കുടുംബത്തിൽ വന്നവരാണ്... ഇതിൽ രാജന് അല്പം കുസൃതിയും മുൻകോപവും ഒക്കെ കൂടുതലാണെങ്കിലും, മുപ്പത് വർഷത്തെ സർവീസ് ഉള്ള സീനിയർ എന്ന നിലയിൽ ഒന്ന് പറയാം...രാജന് സ്നേഹിക്കാനേ അറിയൂ...സ്നേഹം അഭിനയിക്കാൻ അറിയില്ല...എട്ട് വർഷങ്ങളോളം എന്നോടൊപ്പം നിന്നപ്പോൾ, സമാന സ്വഭാവക്കാരനായ പൃഥ്വിയുടെ സാരഥിയായി അയച്ചു...22വർഷത്തോളമായി...പിന്നെ ദീപു...കഴിഞ്ഞ ഏഴ് വർഷങ്ങളായി എല്ലാ കാര്യങ്ങളും, ദീപുവിന്റെ അച്ഛൻ പറഞ്ഞതുപോലെ തന്നെ, ഒരു മകനെപ്പോലെ നോക്കുന്ന വ്യക്തി...
ദീപു എന്റെ പിറന്നാൾ മധുരതരമായി ആഘോഷിച്ചത് എവിടെയും കണ്ടില്ല എന്ന സങ്കടം ഇതോടെ തീരണം...’.– ഡ്രൈവറായ ദീപുവിന്റെ ചിത്രത്തോടൊപ്പം മല്ലിക സുകുമാരൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.