‘അമരേന്ദ്ര ബാഹുബലിയുടെ മരണം അദ്ദേഹത്തിന്റെ അന്ത്യമായിരുന്നില്ല’: ‘ബാഹുബലി– ദ് എറ്റേണൽ വാർ’ ടീസർ വൈറൽ
‘ബാഹുബലി– ദ് എറ്റേണൽ വാർ’ ആനിമേറ്റഡ് ചിത്രത്തിന്റെ ടീസർ വൈറൽ. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക. ഇഷാൻ ശുക്ലയാണ് സംവിധാനം.
‘അമരേന്ദ്ര ബാഹുബലിയുടെ മരണം അദ്ദേഹത്തിന്റെ അന്ത്യമായിരുന്നില്ല, നിത്യമായ ഒന്നിന്റെ തുടക്കമായിരുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ ടീസർ പങ്കുവച്ചിരിക്കുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള സംഭവങ്ങളാണ് ടീസറിൽ ഉള്ളത്. ഏകദേശം 120 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
ബാഹുബലി യൂണിവേഴ്സിൽ നിന്ന് പുതിയ ചിത്രമുണ്ടാകുമെന്ന് സംവിധായകൻ എസ്എസ് രാജമൗലി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാലിത് ബാഹുബലിയുടെ മൂന്നാം ഭാഗം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ സിനിമയാണ് ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ.
ADVERTISEMENT
ADVERTISEMENT