‘പുഷ്പ’ സംവിധായകനൊപ്പം സാന്ദ്ര തോമസ്, ‘ഒന്ന് കളം മാറ്റി ചവിട്ടിയാലോ ?’ എന്നു താരം
ആര്യ, പുഷ്പ തുടങ്ങിയ പാൻ ഇന്ത്യൻ ഹിറ്റുകളിലൂടെ ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് സുകുമാർ. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫിലിം മേക്കർമാരിൽ ഒരാളാണ് അദ്ദേഹം. ഇപ്പോഴിതാ, സുകുമാറിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് മലയാളനടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ഒന്ന് കളം മാറ്റി ചവിട്ടിയാലോ ?’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സാന്ദ്ര കുറിച്ചത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അതേ സമയം സുകുമാറിന്റെ പുതിയ സിനിമ ഏതാണെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പ മൂന്നാം ഭാഗമുണ്ടാകുമോ എന്നും ചർച്ചകളുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT