മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ‘അടിപൊളി’ പാട്ടാണ് ‘നരസിംഹം’ സിനിമയിലെ ‘ധാം കിണക്ക ധില്ലം ധില്ലം...’. രഞ്ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹം’ മോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നാണ്.

ഇപ്പോഴിതാ,‌ ‘ധാം കിണക്ക ധില്ലം ധില്ലം’ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഷാജി കൈലാസിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. വിഡിയോയില്‍ ഷാജി കൈലാസിനൊപ്പം നടന്‍ ജോജു ജോര്‍ജുമുണ്ട്. ആള്‍ക്കൂട്ടത്തിനൊപ്പം ചുവടുവയ്ക്കുന്ന ഹിറ്റ്‌മേക്കറിന്റെ വിഡിയോ ‘സൂപ്പര്‍ ഹിറ്റുകളുടെ രാജാവേ’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി, ഏറെ ആസ്വദിച്ചാണ് ഷാജി കൈലാസ് നൃത്തം ചെയ്യുന്നത്.

ADVERTISEMENT

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ വിഡിയോ.

Shaji Kailas Dances to Narasimham Song: Video Goes Viral:

Shaji Kailas dance goes viral with the song Dham Kinakka Dhillam Dhillam from Narasimham movie. The video features Shaji Kailas and Joju George dancing together on the set of the movie Varavu.

ADVERTISEMENT
ADVERTISEMENT