‘സിനിമയുടെ ദൈർഘ്യം കുറച്ചല്ലോ...’: ആരാധകന്റെ കമന്റിന് ഷമ്മിയുടെ മറുപടി വൈറൽ
തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയുടെ ദൈർഘ്യം കുറച്ചതായി നടൻ ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ കമന്റിനു മറുപടി നൽകവേയാണ് ഷമ്മി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷമ്മിയാണ്. ചിത്രത്തിൽ ഭാസ്കരൻ മാഷായി

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയുടെ ദൈർഘ്യം കുറച്ചതായി നടൻ ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ കമന്റിനു മറുപടി നൽകവേയാണ് ഷമ്മി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷമ്മിയാണ്. ചിത്രത്തിൽ ഭാസ്കരൻ മാഷായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഷമ്മി.
പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്‍ക്കെടുത്ത് സിനിമയുടെ ദൈർഘ്യം കുറച്ചെന്നാണ് ഷമ്മി തിലകൻ കുറിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് (2 മണിക്കൂർ 56 മിനിറ്റ്) ദൈർഘ്യമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 2 മണിക്കൂർ 45 മിനിറ്റാക്കിയിരിക്കുകയാണ്.
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധ നവംബർ 21നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത്ത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദ, രാജശ്രീ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.